Image

ദിലീപിന്റെ ജീവിതം പുസ്തകമാകുന്നു !

Published on 19 September, 2017
ദിലീപിന്റെ ജീവിതം പുസ്തകമാകുന്നു !

ദിലീപിന്റെ ജീവിതം ഇക്കഴിഞ്ഞ ഏതാനും നാളുകളിയി ഒരു പുസ്തകമിറക്കാന്‍ പാകത്തിലുള്ള സംഭവങ്ങള്‍ തന്നെയാണ് നടന്നു കൊണ്ടിരിക്കുന്നത്. അങ്ങനെ ദിലീപിന്റെ ജീവിതം പുസ്തകമാക്കാനൊരുങ്ങി എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ സലിം ഇന്ത്യ. 2017 ജൂണ്‍ 28ാം തീയതി ബുധനാഴ്ച ഉച്ചയ്ക്ക് 12.30ന് തുടങ്ങി പിറ്റേന്നു പുലര്‍ച്ചെ 1.15വരെ 13 മണിക്കൂര്‍ നേരം ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്ത സംഭവം മുതലുള്ള കാര്യങ്ങളാണ് പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

പിന്നീട് ദിലീപിന്റെ ജീവിതത്തില്‍ സംഭവിച്ച പ്രധാന മുഹൂര്‍ത്തങ്ങളെല്ലാം പുസ്തകത്തില്‍ ചേര്‍ക്കുമെന്നും സലിം ഇന്ത്യ പറയുന്നു. കൂടാതെ ദിലീപിന്റെ ജയില്‍ ജീവിതവും രണ്ടു മണിക്കൂര്‍ നേരത്തെ ശ്രാദ്ധവും വൈകാരിക സന്ദര്‍ഭങ്ങളുമെല്ലാം പുസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്നും സലിം ഇന്ത്യ അവകാശപ്പെടുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക