Image

മഴ വില്ലനായി ; ആട് ഒരു ഭീകരജീവിയുടെ രണ്ടാം ഭാഗം വൈകും

Published on 19 September, 2017
മഴ വില്ലനായി ; ആട് ഒരു ഭീകരജീവിയുടെ രണ്ടാം ഭാഗം വൈകും

ആട് ഒരു ഭീകരജീവിയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. പ്രേക്ഷകരെ വെറുപ്പിക്കാത്ത രീതിയില്‍ വളരെ മനോഹരമായ രീതിയിലായിരുന്നു ചിത്രം അണിയിച്ചൊരുക്കിയത്.

ആദ്യ ഭാഗത്തെ ഏറ്റെടുത്ത പ്രേക്ഷകര്‍ രണ്ടാം ഭാഗത്തെയും സ്വീകരിക്കുമെന്നുള്ള കാര്യത്തില്‍ ഒരു സംശയവുമില്ല. എന്നാല്‍ മഴ ചതിച്ചെന്നു വേണം പറയാന്‍. കനത്ത മഴ തുടരുന്നതിനാല്‍ ചിത്രത്തിന്റെ ഷൂട്ട് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍

സെപ്റ്റംബര്‍ 13 ന് ആരംഭിച്ച സിനിമ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് നാലു ദിവസത്തേക്ക് മാറ്റിയ കാര്യത്തെക്കുറിച്ച് സംവിധായകന്‍ തന്നെയാണ് അറിയിച്ചത്. സെപ്റ്റംബര്‍ 22 ന് ചിത്രീകരണം പുനരാരംഭിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക