Image

ഇടുക്കിയില്‍ റോഡിടിഞ്ഞ് കടകള്‍ ഡാമിലേക്ക് പതിച്ചു

Published on 19 September, 2017
ഇടുക്കിയില്‍ റോഡിടിഞ്ഞ് കടകള്‍ ഡാമിലേക്ക് പതിച്ചു
തൊടുപുഴ: അടിമാലി കുമളി ദേശീയ പാതയില്‍ കല്ലാര്‍കുട്ടി ഡാമിനോട് ചേര്‍ന്നുള്ള റോഡിടിഞ്ഞ് മൂന്ന് കടകള്‍ ഡാമിലേക്ക് പതിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.40 ന് ആയിരുന്നു സംഭവം. രണ്ട് ദിവസം തുടര്‍ച്ചയായി പെയ്ത മഴയില്‍ റോഡിന് ബലക്ഷയം സംഭവിക്കുകയായിരുന്നു. രാവിലെ റോഡ് വിണ്ടുകീറിയത് കണ്ട് വ്യാപാരികള്‍ കരുതലോടെ ഇരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ഡാമിനോട് ചേര്‍ന്നുള്ള റോഡരുകില്‍ പ്രവര്‍ത്തിച്ചിരുന്ന മൂന്നു പെട്ടിക്കടകളാണ് ഡാമിലേയ്ക്ക് തകര്‍ന്ന് വീണത്. അപകട സാദ്ധ്യത കണക്കിലെടുത്ത് പ്രദേശത്തെ പന്ത്രണ്ട് കടകള്‍ ഒഴിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക