Image

'സൃഷ്ടി കിഡ്‌സ് ഫെസ്റ്റ്' 2017 ഒക്ടോബര്‍ 7ന്

Published on 19 September, 2017
'സൃഷ്ടി കിഡ്‌സ് ഫെസ്റ്റ്' 2017 ഒക്ടോബര്‍ 7ന്
  
മെല്‍ബണ്‍: നാദം ഡാന്‍ഡിനോംഗിന്റെ ഈ വര്‍ഷത്തെ 'സൃഷ്ടി കിഡ്‌സ് ഫെസ്റ്റിന്' വിവിധ കലാ മത്സര പരിപാടികളോടെ ഒക്ടോബര്‍ 7 ന് ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെ നോബിള്‍ പാര്‍ക്ക് സെന്റ് ആന്റണീസ് കാതോലിക് പ്രൈമറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വര്‍ണോജ്ജ്വലമായ വേദിയൊരുങ്ങുന്നു. 

നൃത്തച്ചുവടുകളില്‍ കാലിടറാതിരിക്കാനുള്ള വ്യഗ്രതയുടെയും സംഗീത സാന്ദ്രമായ ഗാനാലാപനങ്ങള്‍ക്ക് പുതുമ അവകാശപ്പെടാനും ചായക്കൂട്ടുകള്‍ വിസ്മയം തീര്‍ക്കുന്നതിന്റെയും, കുട്ടികളുടെ വാശിയേറിയ ഒരു ഉത്സവദിനമായി കൊച്ചു മനസുകളില്‍ വിടരാന്‍ വെമ്പുന്ന കലാതല്‍പരതയെ വേഷമണിയിച്ചവതരിപ്പിക്കാനൊരു പൊതുവേദിയാകുകയാണ് സൃഷ്ടി കിഡ്‌സ് ഫെസ്റ്റിവല്‍. മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കുന്നതോടൊപ്പം എല്ലാ മത്സരാര്‍ത്ഥികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും ഒരുക്കിയിരിക്കുന്നു. മെല്‍ബണിലെ പ്രമുഖ ആയുര്‍വേദ സ്ഥാപനമായ 'ആയുര്‍ വുമണ്‍' മുഖ്യ പ്രായോജകര്‍ ആയിട്ടുള്ള ഈ വര്‍ഷത്തെ കലാമല്‍സരങ്ങളില്‍ പങ്കെടുക്കുന്ന കൊച്ചു കൂട്ടുകാരുടെ പ്രകടനം കണ്ട ആസ്വദിക്കാനും അവരെ പ്രോല്‍സാഹിപ്പിക്കാനും ഏവരേയും സാദരം ക്ഷണിക്കുന്നു. 

എല്ലാവരുടേയും സൗകര്യാര്‍ത്ഥം ഭക്ഷണ ശാലകള്‍ രാവിലെ 10 മുതല്‍ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്. മല്‍സരക്രമങ്ങളെക്കുറിച്ചും കാര്യപരിപാടികളെക്കുറിച്ചു മുള്ള കുടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക റെജിമോന്‍ 0432655690, പ്രദീപ് 0430933777, നജ്മുദ്ധീന്‍ 0432628355, ബൈജു 0402494761, ഷീല 0404414132, സിനി 0414649240.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക