Image

അനുഗ്രഹീത ബൈബിള്‍ കണ്‍വന്‍ഷന്‍ പോര്‍ട്ട്‌ചെസ്റ്ററില്‍

Published on 19 September, 2017
അനുഗ്രഹീത ബൈബിള്‍ കണ്‍വന്‍ഷന്‍ പോര്‍ട്ട്‌ചെസ്റ്ററില്‍
  
 
പോര്‍ട്ട്‌ചെസ്റ്റര്‍: ബ്രോങ്ക്‌സ് വെസ്റ്റ്‌ചെസ്റ്ററിലുള്ള ഓര്‍ത്തഡോക്‌സ് ദേവാലയങ്ങള്‍ സംയുക്തമായി സെപ്റ്റംബര്‍ 23 ശനിയാഴ്ച വൈകുന്നേരം 6നു പോര്‍ട്ട് ചെസ്റ്ററിലുള്ള സെന്റ് ജോര്‍ജ് ദേവാലയത്തില്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ നടത്തുന്നു. നിരണം ഭദ്രാസനാധിപനും വാഗ്മിയും പണ്ഡിതനും പ്രശസ്ത കണ്‍വന്‍ഷന്‍ പ്രാസംഗികനുമായ ഒ.ഏ.യോഹന്നാന്‍ മാര്‍ ക്രിസ്‌റ്റോസ്സ്‌റ്റോമസ് തിരുമേനിയാണ് മുഖ്യ പ്രാസംഗികന്‍.

സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, യോങ്കേഴ്‌സ്, സെന്റ്‌മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ബോങ്ക്‌സ്, സെന്റ് ജോര്‍ജസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, റോക്ക്ഹില്‍സ്, സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, പോര്‍ട്ട്‌ചെസ്റ്റര്‍, സെന്റ്, ജോര്‍ജസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ലുഡ്‌ലോ, സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, വൈറ്റ് പ്ലെയ്ന്‍സ് പള്ളികള്‍ സംയുക്തമായാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
റവ.ഫാ.ഡോ.ജോര്‍ജ് കോശി 914 2751669
റവ.ഫാ.നിതിന്‍ ടി. ഈശോ9146450101
ഷൈനി ഷാജന്‍ 9147205030
മി.എം.വി.കുര്യന്‍9148308644

റിപ്പോര്‍ട്ട്: ഷൈനി ജോര്‍ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക