Image

ജര്‍മനിയില്‍ 2.8 മില്യന്‍ കുട്ടികള്‍ ദാരിദ്യ്ര ഭീഷണിയില്‍

Published on 19 September, 2017
ജര്‍മനിയില്‍ 2.8 മില്യന്‍ കുട്ടികള്‍ ദാരിദ്യ്ര ഭീഷണിയില്‍
 
ബര്‍ലിന്‍: ജര്‍മനിയില്‍ 2.8 മില്യന്‍ കുട്ടികള്‍ ദാരിദ്യ്ര ഭീഷണി നേരിടുന്നതായി സര്‍ക്കാരിന്റെ സാന്പത്തിക റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ്. 2010 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ദാരിദ്യ്ര ഭീഷണി നേരിടുന്ന കുട്ടികളുടെ എണ്ണത്തില്‍ രണ്ടു ലക്ഷം പേരുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

രണ്ടുവര്‍ഷം മുന്‍പത്തെ കണക്കനുസരിച്ച് 20 ശതമാനം കുട്ടികള്‍ ദാരിദ്യ്ര ഭീഷണിയിലായിരുന്നു. അഞ്ച് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയിരിക്കുന്നത് ഒന്നര ശതമാനം വര്‍ധന. ദേശീയ ശരാശരിയുടെ 60 ശതമാനത്തില്‍ താഴെ കുടുംബ വരുമാനമുള്ള വീടുകളിലെ 18 വയസില്‍ താഴെയുള്ളവരെയാണ് ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഭയാര്‍ഥകളുടെ കുട്ടികള്‍ കൂടി കണക്കില്‍ വരുന്നതാണ് ഈ വര്‍ധനയ്ക്കു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക