Image

ഫിലഡല്‍ഫിയ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ഷാരോണ്‍ വോയ്‌സ് സംഗീത സായാഹ്നം ഒക്ടോബര്‍ 1ന്

പി.പി. ചെറിയാന്‍ Published on 20 September, 2017
ഫിലഡല്‍ഫിയ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ഷാരോണ്‍ വോയ്‌സ് സംഗീത സായാഹ്നം ഒക്ടോബര്‍ 1ന്
ഫിലാഡല്‍ഫിയ: സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഒക്ടോബര്‍ 1ന് നടത്തുന്ന കൊയ്ത്തു മഹോത്സവത്തോടനുബന്ധിച്ചു ന്യൂയോര്‍ക്ക് ഷാരോണ്‍ വോയ്‌സിന്റെ സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു.

ബെന്‍ ശാലോം എസ്.ജി.എം.ഒ.സിയില്‍ ഒക്ടോബര്‍ 1 ഞായറാഴ്ച രാവിലെ 11 മണി മുതല്‍ കൊയ്ത്തു മഹോത്സവം ആരംഭിയ്ക്കും. തുടര്‍ന്ന് 2 മണിക്ക് ന്യൂയോര്‍ക്കിലെ ഷാജു പീറ്റര്‍, സാറാ പീറ്റര്‍ എന്നീ അനുഗ്രഹീത ഗായകര്‍ പങ്കെടുക്കുന്ന ലൈവ് ഓര്‍കസ്ട്രയുടെ അകമ്പടിയോടെ സംഗീത സായാഹ്നവും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൊയ്ത്തുത്സവത്തില്‍ കേരളത്തിന്റെ തനതായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉള്‍കൊള്ളുന്ന ഫുഡ് ഫെസ്റ്റിവലും സംഘടിപ്പിക്കുന്നുണ്ട്.

ഞായറാഴ്ച നടക്കുന്ന എല്ലാ പരിപാടികളിലും പങ്കെടുത്തു വന്‍ വിജയമാക്കണമെന്ന് വികാരി.റവ.ഫാ.ഷിബു വേണാട് മത്തായി, അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 215 639 4132 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.


ഫിലഡല്‍ഫിയ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ഷാരോണ്‍ വോയ്‌സ് സംഗീത സായാഹ്നം ഒക്ടോബര്‍ 1ന് ഫിലഡല്‍ഫിയ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ഷാരോണ്‍ വോയ്‌സ് സംഗീത സായാഹ്നം ഒക്ടോബര്‍ 1ന്
Join WhatsApp News
NADUKANI 2017-09-20 06:50:21
ഞായറാഴ്ച്ച വിശ്വാസികളുടെ വിളവ് കൊയ്യുന്ന കാര്യം ഇന്നലെയും വാർത്ത ഉണ്ടായിരുന്നല്ലോ . കുർബ്ബാനയും ആത്മീയ പ്രവർത്തനങ്ങളുമായി വളർന്നുകൊണ്ടിരുന്ന പള്ളികൾ ജനങ്ങളെ പിഴിയുന്ന ഇത്തരം കൊയ്ത്തുകൾ നിർത്തേണ്ട സമയം അതിക്രമിച്ചു. ഇപ്പോൾ ആത്മീയത വെറും കച്ചവടമായി മാറി . പറ്റിയ കുറെ അച്ചന്മാരും അവർക്കു കൂട്ടിനു കപടഭക്തരായ  കുറെ അച്ചായന്മാരും അമ്മാമ്മമാരും .
Philip 2017-09-20 07:53:58
വയലുകൾ വിളഞ്ഞു കിടക്കുന്നു, എന്നാൽ വേലക്കാരോ ചുരുക്കം...
JEJI 2017-09-20 08:36:26
പാവപ്പെട്ടവർ അദ്ധ്വാനിച്ചു ടാക്സും കഴിഞ്ഞു കയ്യിൽ കിട്ടുന്ന നക്കാപ്പിച്ചയിൽ നിന്നും അടിച്ചുമാറ്റാൻ ഓരോ ഉഡായിപ്പിമായി പള്ളീലച്ചന്മാർ. അതിനു കുട പിടിക്കാൻ കുറെ പ്രാഞ്ചിയേട്ടന്മാരും അവരുടെ പെമ്പിളമാരും. ഇതാണ് അമേരിക്കയിലെ മിക്ക പള്ളിയിലും നടത്തുന്ന പല കോപ്രായങ്ങളും. അതുകൊണ്ടു ഞായറാഴ്ച കുർബാനയുടെ പ്രാധാന്യം തന്നെ ഇല്ലാതായി. ആഴ്ചയിൽ ഒരിക്കൽ കുടുംബ സമേദം പള്ളിയിൽ പോയി വരുമ്പോൾ ഒരു മാനസിക ഉല്ലാസം കിട്ടിയിരുന്നു പണ്ടൊക്കെ. ഇപ്പൊ പള്ളിയിൽ പോകാൻ മടിയാണ് കാരണം ആ പിരിവു ഈ പിരിവു എന്നും പറഞ്ഞു ഒരു തുക പോക്കാണ്. തിരികെ പോരുമ്പോൾ മനസ്സുകൊണ്ട് അച്ഛനേം സെക്രട്ടറിയേയും പ്രാകിക്കൊണ്ടാണ് മിക്കവാറും പോകുന്നത്. ഇതിനെതിരെ എങ്ങാനും പ്രതികരിച്ചാലോ അവനെ ശപിച്ചു ഒറ്റയപ്പടുത്തും. അവന്റെ ഭാര്യയെ കത്തനാര് പേടിപ്പിക്കും. ആ വഴി പോകാതിരിക്കുക ആണ് ഉത്തമം. 
Sudhir Panikkaveetil 2017-09-20 08:51:46
അച്ചന്മാർ കാശു പിരിക്കുന്നത് കുഞ്ഞാടുകൾക്ക് കൂടും പ്ലാവിലയും  ഉണ്ടാക്കാനല്ലേ. പള്ളിയില്ലെങ്കിൽ പിന്നെ ആരാധന എങ്ങനെ നടക്കും.  എനിക്ക് സൗകര്യമുണ്ടെങ്കിൽ ഞാൻ അമ്പലത്തിൽ പോകും ആരുണ്ട് ചോദിക്കാൻ എന്ന് പറയുന്ന ഒരു മതക്കാരെപോലെ സംഘടിത മതത്തിലെ വിശ്വാസികൾക്ക് കഴിയില്ലല്ലോ. അവരിലും ഭക്തി മൂത്ത് അദ്ധ്വാനത്തിന്റെ ഫലം ആൾദൈവങ്ങൾക്കും , അമ്പലങ്ങൾക്കും കൊടുക്കുന്നവരുണ്ട്. അത് പക്ഷെ അവരുടെ മണ്ടത്തരമാണ് അല്ലാതെ ആരും നിർബന്ധിക്കുന്നില്ല.  പ്രസ്തുത  മതക്കാരെ അപേക്ഷിച്ച് സംഘടിത മതക്കാർക്ക് പുരോഗതിയും അഭിവൃദ്ധിയും ഉണ്ടല്ലോ. അപ്പോൾ പിന്നെ എന്തെങ്കിലും പിരിവു കൊടുക്കുന്നതിൽ ഖേദിക്കണോ?? വെറുതെ കാശു വാങ്ങി അവരുടെ പോക്കറ്റിൽ ഇടുകയല്ലല്ലോ സമുദായത്തിന് ഗുണകരമായ കാര്യങ്ങൾ ചെയ്യുന്നുണ്ടല്ലോ? 
J.Mathew 2017-09-20 12:19:52
ഒരു പള്ളിയുടെ വരുമാനം നിശ്ചയിക്കുന്നത് ആ പള്ളിയുടെ പൊതുയോഗം ആണ്.പൊതുയോഗം നിശ്ചയിക്കുന്ന തുക ഇടവക അംഗം നൽകുന്നു.അത് നൽകാൻ അംഗം ബാധ്യസ്ഥൻ ആണ്.അതിനു വേണ്ടി അച്ചന്മാർ പിരിവിനു പോകേണ്ട കാര്യം ഇല്ല.അംഗങ്ങൾ സ്വയമായി അത് നൽകുന്നു . ഇടവകയുടെ പണം കൈകാര്യം ചെയ്യുന്നത് TRUSTEE ആണ്.പിന്നെ പ്രത്യേക സാഹചര്യത്തിൽ പിരിവു നടത്തേണ്ട സ്ഥിതി ഉണ്ടാകും.ഉദാഹരണത്തിന് പ്രകൃതി ക്ഷോപം .അത് നിര്ബന്ധ പിരിവു അല്ല.അവരവരുടെ ഇഷ്ടം അനുസരിച്ചു നൽകുന്നതാണ്.പിന്നെ ഒരു പള്ളിയിൽ  എന്തൊക്കെ പരിപാടികൾ നടത്തണമെന്ന് അവർ തീരുമാനിക്കും.അതനുസരിച്ചു അവർ നടത്തുകയും ചെയ്യും.അതിനു മറ്റുള്ളവർക്ക് എന്താണ് പ്രശനം .   
JEJI 2017-09-20 09:20:38
ശ്രീ സുധിർ പള്ളിയിൽ പോകാറില്ല എന്ന് കരുതുന്നു.  ഞാൻ അമ്പലത്തിൽ പോകാത്തതുകൊണ്ടു അവിടുത്തെ കാര്യം അറിയില്ല.
പിരിവിനു ആരും എതിരല്ല പക്ഷെ ഇപ്പോൾ നടക്കുന്നത് നിർബന്ധിത പിരിവുകൾ ആണ്. എത്ര കൊടുക്കണം എന്ന് അച്ചന്മാർ തീരുമാനിക്കുന്നു,  അതുപോലെ തന്നെ പറഞ്ഞ തുക കൊടുക്കാത്തവരെ കൂദാശ മുടക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുന്നു. ഇതിനെയൊക്കെ ആണ് എതിർക്കുകയും വിമർശിക്കുകയും ചെയ്യുന്നത്. 
THOMAS C.V 2017-09-20 17:41:37
ജെ മാത്യു സാർ പറഞ്ഞിരിക്കുന്നത് ഇപ്പോൾ നടക്കുന്ന കാര്യമല്ല, ഒരു ഇടവക ഭരണത്തെക്കുറിച്ചുള്ള നമ്മുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളുമാണ് . ഇന്ന് പള്ളിക്കാര്യങ്ങൾ തീരുമാനിക്കുന്നത് ആ ഇടവകയിലെ പണക്കാരും പട്ടക്കാരനും ചേർന്നാണ് . പാവങ്ങളുടെ അഭിപ്രായങ്ങൾക്ക് ഒരു വിലയുമില്ല . അങ്ങനെ പള്ളിയിൽ ഓണവും ഉത്സവവും കൊയ്ത്തുത്സവവും എല്ലാമായി . എല്ലാം വേര് ആഘോഷങ്ങൾ ..പ്രഹസനങ്ങൾ ...
Orthodox , Houston,TX 2017-09-20 17:48:43

Orthodox church is very democratic unlike the other Christian churches and hindu or muslim setup.

Malankara Association is fully elected by the members of the church in different parishes. There is no other religious community free and democratic like ours. Even our opposite group the patriarch group is very notorious and is controlled by a foreigner the patriarch their catholicos is a rowdy and with very poor education like their priests and don’t have any seminary education either. Our priests are highly educated and a Bachelors + seminary education is must to be a priest. We are proud of our church . those who write comments against our church first learn about our church.

We will decide how our church runs, we don’t need any external help. Go and fix your church or religion.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക