Image

സുഷമ സ്വരാജ് ഇവാങ്ക ട്രമ്പുമായി കൂടികാഴ്ച നടത്തി

പി.പി.ചെറിയാന്‍ Published on 20 September, 2017
സുഷമ സ്വരാജ് ഇവാങ്ക ട്രമ്പുമായി കൂടികാഴ്ച നടത്തി
ന്യൂയോര്‍ക്ക്: യു.എന്‍. അസംബ്ലിയില്‍ പങ്കെടുക്കുന്നതിന് ന്യൂയോര്‍ക്കില്‍ എത്തിചേര്‍ന്ന് ഇന്ത്യന്‍ വിദേശകാര്യവകുപ്പ് മന്ത്രി സുഷമ സ്വരാജ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ അഡൈ്വസറും, മകളുമായ ഇവാങ്ക ട്രമ്പുമായി കൂടികാഴ്ച നടത്തി.

സ്ത്രീ ശാക്തീകരണ വിഷയത്തെ കുറിച്ചു ഇരുവരും ചര്‍ച്ച നടത്തി. നവംബര്‍ 28 മുതല്‍ 30 വരെ ഹൈദരാബാദില്‍ വെച്ചു നടക്കുന്ന ജി.ഇ.എസില്‍ പങ്കെടുക്കുന്ന അമേരിക്കന്‍ ഡെലിഗേഷനെ നയിക്കുന്നത് ഇവാങ്ക ട്രമ്പാണ്.  ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിക്ഷേപകര്‍, ബിസിനസ്സ് ലീഡേഴ്‌സ് തുടങ്ങിയവര്‍ ഒത്തുചേരുന്ന സമ്മേളനമാണ് ഹൈദരാബാദില്‍ വെച്ചു നടക്കുന്നത്.

ഇന്ത്യന്‍ വിദേശവകുപ്പു മന്ത്രി സുഷമ സ്വരാജുമായുള്ള കൂടികാഴ്ച ഇവാങ്ക ട്രമ്പിന് വലിയ മതിപ്പുളവാക്കിയതായി ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച സന്ദേശത്തില്‍ ഇവാങ്ക പറയുന്നു.
യു.എന്‍. അസംബ്ലിയില്‍ ഇന്ത്യയില്‍ നിന്നുള്ള ഡലിഗേഷനുമായി ന്യൂയോര്‍ക്കില്‍ എത്തിയ സുഷമ സ്വരാജ് ഒരാഴ്ച വിവിധ യോഗങ്ങളില്‍ പങ്കെടുത്തു ഇന്ത്യയിലേക്ക് സെപ്റ്റംബര്‍ 23ന് തിരിച്ചുപോകും.

സുഷമ സ്വരാജ് ഇവാങ്ക ട്രമ്പുമായി കൂടികാഴ്ച നടത്തിസുഷമ സ്വരാജ് ഇവാങ്ക ട്രമ്പുമായി കൂടികാഴ്ച നടത്തിസുഷമ സ്വരാജ് ഇവാങ്ക ട്രമ്പുമായി കൂടികാഴ്ച നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക