Image

മുന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഹെല്‍മുട്ട് സ്മിറ്റിന്റെ സമ്‌രണാര്‍ത്ഥം രണ്ട് യൂറോ നാണയം

ജോര്‍ജ് ജോണ്‍ Published on 20 September, 2017
മുന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഹെല്‍മുട്ട് സ്മിറ്റിന്റെ സമ്‌രണാര്‍ത്ഥം രണ്ട് യൂറോ നാണയം
ബെര്‍ലിന്‍: ജര്‍മ്മനിയുടെ ചാന്‍സലര്‍ ആയിരുന്ന ഹെല്‍മുട്ട് സ്മിറ്റിന്റെ സമ്‌രണാര്‍ത്ഥം രണ്ട് യൂറോ നാണയം ഇറക്കുന്നു. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായിരുന്ന ഹെല്‍മുട്ട് സ്മിറ്റ് 1974 മുതല്‍ 1982 വരെ ജര്‍മന്‍ ചാന്‍സലര്‍ ആയിരുന്നു. അദ്ദേഹത്തിന്റെ സ്മരണ ജര്‍മ്മന്‍ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ നിലനിര്‍ത്താന്‍ മകള്‍ സുസാന്നെ സ്മിറ്റും, ഹംബൂര്‍ഗ് ഫൈനാന്‍സ് സെനറ്റര്‍ പീറ്റര്‍ ടെഷന്‍ഷറും കൂടി ഈ പുതിയ രണ്ട് യൂറോ നാണയത്തിന്റെ  മുദ്രണം ആരംഭിച്ചു.

ഡിസംബര്‍ 23 ന് ഹെല്‍മുട്ട് സ്മിറ്റിന്റെ നൂറാം ജന്‍മദിനത്തില്‍ അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം നാണയം അടിക്കാന്‍ ജര്‍മ്മന്‍ ഗവര്‍മെന്റ് നേരത്തെ തീരമാനിച്ചിരുന്നു. ഇപ്പോള്‍ മുപ്പത് മില്യണ്‍ രണ്ട് യൂറോ നാണയങ്ങളാണ് അടിക്കുന്നത്. ഈ പുതിയ രണ്ട് യൂറോ നാണയം ജര്‍മ്മനിയില്‍ ഉള്ളവരുടെ പേഴ്‌സുകളില്‍ കൊണ്ടു നടന്ന്  ഹെല്‍മുട്ട് സ്മിറ്റിന്റെ സ്മരണ കൂടുതല്‍ നിലനിര്‍ത്താനാകും എന്ന് കരുതുന്നു.

മുന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഹെല്‍മുട്ട് സ്മിറ്റിന്റെ സമ്‌രണാര്‍ത്ഥം രണ്ട് യൂറോ നാണയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക