Image

പുഴകളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്ക്‌ തടവും പിഴയും

Published on 20 September, 2017
പുഴകളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്ക്‌   തടവും പിഴയും

തിരുവനന്തപുരം: പുഴകളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ തടവുശിക്ഷ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ജലവകുപ്പിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ്‌ നടപടി.

പുഴകളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസെടുക്കാനും രണ്ടുലക്ഷം രൂപ പിഴയിടാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി 'ഡാം സെഫ്‌റ്റി' നിയമത്തില്‍ ഭേദഗതി വരുത്തും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക