Image

പത്മഭൂഷണ്‍; ധോണിയെ ബിസിസിഐ നാമനിര്‍ദേശം ചെയ്‌തു

Published on 20 September, 2017
പത്മഭൂഷണ്‍; ധോണിയെ ബിസിസിഐ നാമനിര്‍ദേശം ചെയ്‌തു

മുംബൈ : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ നായകന്‍ എം എസ്‌ ധോണിയെ പത്മഭൂഷണ്‍ ബഹുമതിക്ക്‌ ബിസിസിഐ ശുപാര്‍ശ ചെയ്‌തു. ഇന്ത്യന്‍ ക്രിക്കറ്റിന്‌ നല്‌കിയ സംഭാവനകള്‍ പരിഗണിച്ചാണ്‌ ധോണിയുടെ പേര്‌ ശുപാര്‍ശ ചെയ്‌തത്‌. 

ബിസിസിഐ പത്മഭൂഷണ്‌ ശുപാര്‍ശ ചെയ്‌ത്‌ ഏക പേരാണ്‌ എം എസ്‌ ധോണിയുടേത്‌, അംഗങ്ങള്‍ ഐക്യഖണ്ഡേണ ധോണിയുടെ പേര്‌ നിര്‍ദേശിക്കുകയായിരുന്നെന്ന്‌ ബിസിസിഐ വക്താവ്‌ പറഞ്ഞു.

ഇന്ത്യയ്‌ക്ക്‌ രണ്ട്‌ ലോകകപ്പ്‌ കിരീടങ്ങള്‍ നേടിക്കൊടുത്ത ക്യാപ്‌റ്റനാണ്‌ എം എസ്‌ ധോണി. ധോണിയുടെ കീഴില്‍ ഇന്ത്യന്‍ ടീം ട്വന്റി 20 ലോകകപ്പ്‌(2007) കിരീടം നേടിയിരുന്നു.  2011 ല്‍ ഏകദിന ലോകകപ്പില്‍ ഇന്ത്യ കിരീടം ചൂടിയതും ധോണി ക്യാപ്‌റ്റനായിരിക്കുമ്പോഴാണ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക