Image

വിവാഹം, വിവാഹമോചനം: കാലത്തിനൊപ്പം മാറ്റം ഉള്‍കൊള്ളണം (രേഖ ഫിലിപ്പ്)

Published on 20 September, 2017
വിവാഹം, വിവാഹമോചനം: കാലത്തിനൊപ്പം മാറ്റം ഉള്‍കൊള്ളണം   (രേഖ ഫിലിപ്പ്)
കുട്ടികള്‍ക്ക് നല്ല ഭാവി ഉണ്ടാവണം എന്ന ആഗ്രഹത്തോടെ ആണ് നന്നായി പഠിക്കണം എന്നും ഉന്നത വിദ്യാഭ്യാസം നേടണം എന്നും മാതാപിതാക്കള്‍ ശഠിക്കുന്നത്. വിദ്യാലയങ്ങളില്‍ പഠിപ്പിക്കാത്ത ഒരുപാട് കാര്യങ്ങള്‍ സ്വന്തം വീടുകളില്‍ നിന്നും സമൂഹത്തില്‍ നിന്നും നമ്മള്‍ പഠിക്കുന്നു. ഒരു സ്ത്രീ ആരാണ് എന്ന് മനസ്സിലാക്കുന്നത് അമ്മയെ കണ്ടാണ്. വീട്ടില്‍ അച്ഛനും അമ്മയും തമ്മില്‍ ഉള്ള സ്‌നേഹം കണ്ടു വളര്‍ന്നവര്‍ക്ക് ഒരു പുരുഷനും സ്ത്രീയും തമ്മില്‍ ഉള്ള ബന്ധത്തില്‍ സൗഹൃദത്തിന്റെയും ബഹുമാനത്തിന്റെയും സ്ഥാനം അറിയാം. പണ്ട് നമ്മളുടെ ഇടയില്‍ ഡിവോഴ്‌സ് എന്നൊരു കാര്യം ഉണ്ടായിരുന്നില്ല എന്ന് പറയപ്പെടുന്നു. എന്നാല്‍ നല്ലൊരു ഭാഗം ഡിസ്ഫങ്ക്ഷണല്‍ ഫാമിലീസ് ആയിരുന്നു. അത് ഇന്നും അങ്ങനെ തന്നെ തുടരുകയാണ്.

മനുഷ്യനായി ജനിച്ചത് കൊണ്ട് സ്‌നേഹിക്കാന്‍ അറിയണം എന്ന് ഇല്ല. ഒരു കുട്ടി ചെറുപ്പത്തില്‍ സ്‌നേഹം അനുഭവിച്ചിട്ടില്ലെങ്കില്‍, അച്ഛനും അമ്മയും തമ്മില്‍ ഉള്ള ആരോഗ്യപരമായ ബന്ധം കണ്ടു വളര്‍ന്നിട്ടില്ലെങ്കില്‍, ആരും പറഞ്ഞു പഠിപ്പിക്കാനില്ലെങ്കില്‍ മറ്റൊരാളോട് പെരുമാറേണ്ട ശരിയായ രീതി എങ്ങനെ മനസ്സിലാക്കും ?

ഇങ്ങനെ ഉള്ള കാര്യങ്ങള്‍ സംസാരിക്കാതെ പൊതുവെ നമ്മള്‍ ഒഴിഞ്ഞുമാറും. ഇതൊക്കെ ആരേലും പറഞ്ഞുതന്നിട്ടാണോ ഇതുവരെ ജീവിച്ചത് അല്ലേ? അതിന്റെതായ പ്രശ്‌നങ്ങള്‍ നമ്മുടെ ഇടയില്‍ ഉണ്ട്, എത്ര നാള്‍ അത് കണ്ടില്ല എന്ന് നടിക്കും എന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്.

വിവാഹം കഴിക്കുന്ന പ്രായത്തില്‍ മിക്ക ആളുകള്‍ക്കും തങ്ങളുടെ ജീവിതത്തില്‍ അതുകൊണ്ട് ഉണ്ടാകാന്‍ പോകുന്ന നന്മ തിന്മകളെ കുറിച്ച് അറിയില്ല. അതുകൊണ്ടാവാം ചിലപ്പോ ചെറുപ്പത്തിലേ കല്യാണം നടത്താന്‍ വീട്ടുകാര്‍ തിരക്ക് കൂട്ടുന്നതും! അച്ഛനും അമ്മയും തീരുമാനിച്ചു, അവര്‍ക്കു കല്യാണം കഴിച്ചു പരിചയമുള്ളതു കൊണ്ട് നല്ല തീരുമാനമായിരിക്കും എന്ന് നമ്മളും കരുതി. വൈവാഹിക ജീവിതത്തിന്റെ ആവശ്യക്തത അല്ലെങ്കില്‍ സാമൂഹിക പ്രസക്തിയോ ചോദ്യം ചെയ്യുകയല്ല, നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങളുടെ ഒരു നീരീക്ഷണം ആണ് ഈ ലേഖനം.

ഉത്തരവാദിത്വം ഇല്ലാത്തവര്‍ക്ക് ഉത്തരവാദിത്വം ഉണ്ടാവാന്‍ , കള്ളുകുടിക്കുന്നവര്‍ കുടി നിര്‍ത്താന്‍, വീട്ടുകാര്‍ക്ക് സമാധാനം കൊടുക്കാത്തവരെ നാട്ടുകാര്‍ തല്ലികൊല്ലുന്നതിന് മുന്‍പ് നാട് കടത്താന്‍, ഭ്രാന്തു, മറ്റു മാനസിക പ്രശനങ്ങള്‍, സ്വവര്‍ഗ്ഗരതി എന്നിവയ്ക്ക് ചികിത്സയായി ഇന്നും നടക്കുന്നു വിവാഹങ്ങള്‍. ഇതിനെ മനുഷ്യരുടെ അറിവില്ലയ്മ എന്ന് പറഞ്ഞു ന്യായികരിക്കാന്‍ ഇനിയും കഴിയില്ല .

മനുഷ്യനായി ജനിച്ചാല്‍ കല്യാണം കഴിക്കണം എന്ന് നിര്‍ബന്ധം ഉണ്ടോ? ആ തീരുമാനം എടുക്കുന്നതിനു മുന്‍പ് അങ്ങനെ ഒരു ജീവിതം ആഗ്രഹിക്കുന്നുണ്ടോ, അതിനു
മാനസ്സീകമായും, ശാരീരികപരമായും , സാമ്പത്തികപരമായും കഴിയുമോ എന്നും ചിന്തിക്കേണ്ടതുണ്ട്. ആ തീരുമാനം സ്വന്തമായി എടുക്കാന്‍ കഴിയണമെങ്കില്‍ ജീവിതത്തില്‍ നല്ലതു പറഞ്ഞുതരാന്‍ മാര്‍ഗദര്‍ശിയായി ആരെങ്കിലും വേണം.

ദാമ്പത്യ ബന്ധത്തിന്റെ ഉദ്ദേശ്യം, അര്‍ഥം, വിശുദ്ധി അടുത്ത തലമുറക്ക് കൈമാറേണ്ട അറിവാണ്. പോര്‍ണോഗ്രാഫി ആണ് പലര്‍ക്കും സെക്‌സ് എഡ്യൂക്കേഷന്‍. ഇതാണ് നമ്മള്‍ സംസാരിക്കാന്‍ ആഗ്രഹിക്കാത്ത എന്നാല്‍ ഒരുപാട് ആളുകളുടെ ബന്ധങ്ങള്‍ തകരാനും ഒരു കാരണം.

പണ്ട് ഭാര്യമാര്‍ ജോലിക്കു പോകാതെ വീട്ടിലെ കാര്യങ്ങള്‍ മാത്രം നോക്കിയിരുന്നു, ഇന്ന് ഭര്‍ത്താക്കന്മാരും വീട്ടുജോലികളില്‍ സഹായിക്കേണ്ടത് ന്യായമായ ഒരു ആവശ്യമാണ്. ചില പുരുഷന്മാരുടെ വിചാരം ഭാര്യ എന്ന് പറയുന്നത് അമ്മയുടെ ഒരു Upgraded Model With Newly Added Bonus Features ആണെന്നാണ്! ഭാര്യ എന്ന വ്യക്തിയെ ഒരു സുഹൃത്തായി, തുല്യ പങ്കാളി ആയി കാണാന്‍ ആണ്‍ മക്കളെ പഠിപ്പിക്കേണ്ടത് അമ്മമാരാണ്.

അച്ഛന്‍ മരിച്ചുപോയി അതുകൊണ്ടു അമ്മയ്ക്ക് ഒരു കൂട്ടിനു വേണ്ടി കല്യാണം കഴിക്കുന്നവര്‍ ഓര്‍ക്കേണ്ടത് അമ്മയ്ക്ക് കൂട്ട് വേണമെങ്കില്‍ കല്യാണം കഴിക്കേണ്ടത് അമ്മ അല്ലേ? ഒരേ ഒരു മകനാണ് അച്ഛനെയും അമ്മയെയും നോക്കണം എന്ന തന്റെ ഉത്തരവാദിത്തം കല്യാണം കഴിക്കുന്നതോടെ വന്ന പെണ്‍കുട്ടിയുടെ കടമ ആയി തീരുന്നു. അതിനു വേണ്ടി ഉള്ള കല്യാണം ഒരു Business Process Outsourcing മാത്രമാണ്.

ഒരു കുടുംബ ജീവിതം നന്നയി മുന്‍പോട്ടു പോകണമെങ്കില്‍ അത് കുടുംബം എന്താണെന്നും സ്‌നേഹം എന്താണെന്നും ഒക്കെ അറിയാവുന്ന രണ്ടു വ്യക്തികള്‍ തമ്മില്‍ ആയിരിക്കണം. ഒരു ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ് മാത്രം ശ്രമിച്ചാല്‍ നല്ല കുടുംബ ജീവിതം ഉണ്ടാവില്ല. സമൂഹം ആവശ്യപെടുന്നത് വിട്ടുവീഴ്ചകള്‍ ചെയ്യാനാണ്. പങ്കാളിയുടെ സ്വാര്‍ത്ഥത, ശാരീരികവും മാനസികവുമായ തെറ്റായ പെരുമാറ്റം ഒക്കെ സഹിക്കുക, പക്ഷെ ഇതുകൊണ്ടു എന്താണ് നേട്ടം? ഇങ്ങനെ തന്നെ പെരുമാറുന്ന അടുത്ത ഒരു തലമുറ ഉണ്ടാകും എന്ന് അല്ലാതെ?

പങ്കാളി പറയുന്നതെല്ലാം കണ്ണുമടച്ചു വിശ്വസിക്കുകയും, ചെയ്യുന്നതിനൊക്കെ കൂട്ടുനില്‍ക്കുകയും, അതിനു ഒഴിവുകഴിവ് കണ്ടുപിടിക്കുകയും ചെയ്യുകയല്ല, വിവാഹത്തിലായാലും സ്വന്തമായി ചിന്തിയ്ക്കാനും തീരുമാനങ്ങള്‍ എടുക്കാനും, ശരിയും തെറ്റും തിരിച്ചറിയാനും വിദ്യാഭ്യാസം ഉള്ള ഒരു വ്യക്തിക്ക് കഴിയണം.

കല്യാണം കൂടാന്‍ വരുന്നവരുടെ മുഖത്തെ സന്തോഷം ഇവരും പെട്ടു എന്നുള്ള അര്‍ത്ഥത്തില്‍
ആവാന്‍ ആണ് സാധ്യത. കാരണം വളരെ ബുധിമുട്ടാണ് രണ്ടു വ്യത്യസ്തത സാഹചര്യങ്ങളില്‍ നിന്ന് വന്നവര്‍ ഒരുമിച്ചു ജീവിക്കാന്‍. സന്തോഷകരമായ ദാമ്പത്യം എന്ന് പറയുന്നത് ജീവിതാഭിലാഷങ്ങള്‍ പങ്ക് വെക്കുകയും അത് രണ്ടാളുടെയും സ്വപനമായി മാറുകയും ചെയ്യുമ്പോള്‍ ആണ്. ഇന്ന് സ്‌നേഹം, ആത്മാര്‍ത്ഥത, വിശ്വാസം ഒക്കെ മറന്ന് പരസ്പരം ഉള്ള ഒരു മുതലെടുപ്പാണ്. സമൂഹത്തെ കാണിക്കാനും , മോര്‍ട്ടഗേജ് അടയ്ക്കാനും, ആ ബന്ധത്തില്‍ ഉണ്ടായ കുട്ടികളെ വളര്‍ത്താനും വേണ്ടിയുള്ള ഒരു ക്രമീകരണം.

പുരുഷന്മാര്‍ പലപ്പോഴും തുറന്നു സംസാരിക്കാന്‍ മടിക്കുന്നത് കൊണ്ട് അവരുടെ പ്രശ്‌നങ്ങള്‍ പലതും നമ്മള്‍ അറിയുന്നില്ല. ചതിക്കപ്പെടുന്നവരുടെ കൂട്ടത്തില്‍, ആരോടും ഒന്നും പറയാതെ സഹിക്കുന്നവരുടെ കൂട്ടത്തില്‍ അവരും ഉണ്ട്. പല ബന്ധങ്ങളും ഇന്നും തുടരുന്നത് എന്താണ് ആരോഗ്യപരമായ ഒരു കുടുംബ ജീവിതം എന്ന് അറിവില്ലാത്തതുകൊണ്ടാണ്. കള്ളം പറഞ്ഞു ഇന്നും വിവാഹങ്ങള്‍ നടക്കുന്നത്, സത്യം പിന്നീട പുറത്തായാലും ഈ കുരുക്കില്‍ നിന്ന് ഊരിപോകില്ല, അതിനു സമൂഹം കാവല്‍ നില്‍ക്കും എന്ന് അറിയാവുന്നത് കൊണ്ടും.

മക്കള്‍ അന്യ വംശത്തില്‍ പെട്ട ആളുമായി ഇഷ്ടത്തിലാണെന്ന് അറിഞ്ഞുകൊണ്ട് ഒന്നുങ്കില്‍ മരിക്കും എന്ന് ഭീഷണി മുഴക്കി അല്ലങ്കില്‍ അവരെ എന്തെങ്കിലും നുണ പറഞ്ഞു നാട്ടില്‍ കൊണ്ടുപോയി വേറെ കല്യാണം നടത്തുന്നത് മാതാപിതാക്കളുടെ സ്വാര്‍ത്ഥത്തെക്കു മുന്‍പില്‍ ഇതൊന്നും അറിയാതെ നാട്ടില്‍ കഴിയുന്ന ഒരു വ്യക്തിക്കോ കുടുംബത്തിനോ എന്ത് വില? അമേരിക്കയില്‍ എങ്ങനെയെങ്കിലും വരാന്‍ വേണ്ടി അല്ലെങ്കില്‍ പണം മോഹിച്ചു മാത്രം നാട്ടില്‍ നിന്നും കല്യാണം കഴിച്ചുവരുന്നവരുടെയും എണ്ണം ഒട്ടും കുറവല്ല.

ജന്മം കൊടുത്തതുകൊണ്ട് മക്കള്‍ തങ്ങള്‍ക്കവകാശപെട്ടതാണ്, അതുകൊണ്ടു വിവാഹം അവരെ സന്തോഷിപ്പിക്കുന്ന ഒന്നായിരിക്കണം. പല ബന്ധങ്ങള്‍ വേര്‍പിരിയാന്‍ മാതാപിതാക്കളുടെ അനാവശ്യമായ ഇടപെടലുകളും, വാശികളും തെറ്റായ ഉപദേശങ്ങളും കാരണമായിട്ടുണ്ട്. കല്യാണത്തോടെ തന്‍റെ കുട്ടിക്ക് ഒരു പുതിയ കുടുംബം ഉണ്ടാവുകയാണെന്ന് മനസ്സിലാക്കാന്‍ കഴിയാത്തവര്‍ എന്തിനാണ് മക്കളെ കെട്ടിക്കാന്‍ കച്ചകെട്ടി ഇറങ്ങുന്നത്? ബൈബിള്‍ പ്രകാരം പുരുഷന്‍ തനിച്ചാണെന്നു കണ്ട ദൈവം അവന് കൂട്ടായി സ്ത്രീയെ സൃഷ്ടിച്ചു. അവനൊരു അച്ഛനെയോ അമ്മയെയോ, സഹോദരങ്ങളെയോ അല്ലെങ്കില്‍ അഞ്ചാറു കൂട്ടുകാരെയോ
കൊടുക്കാമായിരുന്നു procreation ആണ് ഭാര്യാഭര്‍തൃ ബന്ധം കൊണ്ടുള്ള ഏക ഉദ്ദേശം എങ്കില്‍. ആ രണ്ടു വ്യക്തികള്‍ തമ്മില്‍ ഉള്ള അടുപ്പം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരും അതിനെ പരിഹസിക്കുന്നവരുമാണ് ഇന്ന് ഉള്ളത്.

എല്ലാ മനുഷ്യബന്ധങ്ങള്ക്കും അത് അര്‍ഹിക്കുന്ന സ്ഥാനം ഉണ്ട് പക്ഷെ അത് മനസ്സിലാക്കാന്‍ വൈകുമ്പോള്‍ പലതും നഷ്ടമാകും.

ഡിവോഴ്‌സ് എന്ന് പറയുമ്പോള്‍ കേള്‍ക്കാം ദൈവം ഒന്നിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പിരിക്കരുത് എന്ന്. സത്യസന്ധതയും നന്മയും ഇല്ലാത്ത ഒന്നും ദൈവം കൂട്ടി ചേര്‍ത്തതാവില്ല. വിവാഹം എന്ന് പറയുന്നത് സന്തോഷവും സമാധവനും തരുന്നതാവണം. ബുദ്ധിമുട്ടുകളിലും വേദനയിലും താങ്ങായി ഒരാള്‍ കൂടെ ഉണ്ട് എന്നുള്ള ആശ്വാസമായിരിക്കണം. എന്തെങ്കിലും കാരണവശാല്‍ ഒരുമിച്ചു പോകാന്‍ കഴിയാതെ പിരിയുന്നവര്‍ കുട്ടികളോട് അച്ഛന്റെ അല്ലെങ്കില്‍ അമ്മയുടെ കുറ്റങ്ങള്‍ പറഞ്ഞല്ല പ്രതികാരം ചെയ്യേണ്ടത്. അതിനു നിങ്ങളുടെ വീട്ടുകാരെ അനുവദിക്കുകയുമരുത്. ബന്ധം പിരിഞ്ഞാലും മക്കള്‍ക്ക് എന്താണ് നല്ലതെന്നു ആലോചിച്ചു മാതാപിതാക്കള്‍ തീരുമാനങ്ങള്‍ എടുക്കുക, എരിതീയില്‍ എണ്ണ ഒഴിക്കാന്‍ ആര്‍ക്കും അവസരം കൊടുക്കാതിരിക്കുകയുമാണ് ബുദ്ധി. ഒന്നും ഒരു തോല്‍വിയല്ല, എല്ലാം ഒരു അനുഭവം മാത്രം ആണെന്ന് തിരിച്ചറിഞ്ഞാല്‍, ദുഃഖിച്ചു ജീവിക്കുന്നതിനു പകരം നന്നയി ജീവിക്കാന്‍ ഉള്ള കരുത് ഉണ്ടാവും.

ജീവിതപങ്കാളി മരിച്ചുപോയവരോട്, വിവാഹബന്ധം വേര്‍പെടുത്തിയവരോട്, എന്തെങ്കിലും കാരണം മൂലം വിവാഹം കഴിക്കാതെ കഴിയുന്നവരോടും ഇന്നും സമൂഹം അനുചിതമായി ഇടപെടുന്നു. കാലത്തിനൊപ്പം മാറ്റം ഉള്‍കൊള്ളാന്‍, മനോഭാവങ്ങള്‍ പുതുക്കാന്‍ ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടണം.
വിവാഹം, വിവാഹമോചനം: കാലത്തിനൊപ്പം മാറ്റം ഉള്‍കൊള്ളണം   (രേഖ ഫിലിപ്പ്)
Join WhatsApp News
George Abraham 2017-09-24 22:30:06
Some people may find this article provocative or be challenging the norm. However, Rekha has indeed succeeded in exposing the hidden truth in our transplanted community with a frank and open discussion here! Bravo! 
Observer 2017-09-24 23:13:22
Great article, dear Rekha
truth and justice 2017-09-25 08:45:10
When I was reading the article this could be an eye opener to lot of people.But there is a RIGID RULE
in the BIBLE given by ALMIGHTY GOD, what God joined no man can separate and remarriage for those people divorced impossible as long as they both shall alive. If any of the partner dies things changes.
When either divorced partner alive if there is a remarriage God says it is an Adultery
Anthappan 2017-09-25 10:17:44
It is indeed a great article throws light into the underworld (Home) of Malayalees where women are treated as slaves.  P.C. George is a fall out of the wrong values fostered in Kerala for centuries.   Chruches, temples, Foma, Fokana and many associations are filled with people like George.  America also got a president who in the darkness pounce on women.  We need leaders  with moral standards as role models.  And, unfortunately there is no Malayalees qualified for this.  It is great to see people like you coming forward and addressing this issue.  Hope more people will join the discussion including women. 
HinduDad 2017-09-29 17:37:45
Hello Rekha, From your name I assume you are  a Christian. From marriage or divorce related issues   there is no difference what religion you are . All are plain human beings and the nature of suffering for the concerned is at personal level and is the same.
You have mentioned so many reasons that can be attribtuted to marriage ending up sour. Very true. People here should be thinking and writing and commenting more about such  real issues affecting us and our children than arguing on the merits of their ancestry.
If you were a Hindu I would have agreed to all reasons pointed out by you  because there is no system ( institutions) to HELP during  marriage process.
My question to you and where I disagree is - for a Christian there is compulsory pre marital counseling sessions  where the prospective couple get a chance to expose in front of  independent third parties( read church, peers ) together and independently. That opportunity should have given ample hints as to if this relationshp going to last. In spite of that why bad marriages happen? I also didn't see that mentioned in your article . I'm very curious.
Johny 2017-09-30 13:03:26
ശ്രീ hindudad താങ്കളെ ആരോ തെറ്റിദ്ധരിപ്പിച്ചു വെച്ചിരിക്കുകയാണ്. ക്രിസ്ത്യാനികളുടെ ഈ പ്രീ മാര്യേജ് കൌൺസിൽ എന്നത് കാശ് അടിച്ചുമാറ്റാൻ ഞങ്ങൾ അടുത്തിടെ തുടങ്ങിയ ഏർപ്പാടാണ്. അത് തുടങ്ങിയതിനു ശേഷം വിവാഹ മോചനം കൂടുകയാണുണ്ടായത് (കാരണം അതാണെന്നല്ല). വിശ്വാസികളുടെ കാശ് അടിച്ചുമാറ്റാനും അവരെ വരുതിയിൽനിറുത്താനും ഇതുപോലുള്ള പുതിയ പുതിയ ഉഡായിപ്പുകൾ ഞങ്ങൾ നടത്തുന്നു അത്രമാത്രം                 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക