Image

ജില്‍സണ്‍ ജോസിന് കൊളംബസ് നസ്രാണി അവാര്‍ഡ്

ജോയിച്ചന്‍ പുതുക്കുളം Published on 20 September, 2017
ജില്‍സണ്‍ ജോസിന് കൊളംബസ് നസ്രാണി അവാര്‍ഡ്
ഒഹായോ: അമേരിക്കയില്‍ സീറോ മലബാര്‍ സഭയുടെ വിശ്വാസവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതിനു അക്ഷീണ പ്രയത്‌നം നടത്തുന്നവരെ ആദരിക്കുന്ന "കൊളംബസ് നസ്രാണി അവാര്‍ഡി'ന് ജില്‍സണ്‍ ജോസ് അര്‍ഹനായി. കൊളംബസ് സീറോ മലബാര്‍ സമൂഹത്തിന് നല്കിക്കൊണ്ടിക്കുന്ന വിലപ്പെട്ട സംഭാവനകളാണ് ഈ അവാര്‍ഡിന് ജില്‍സണെ അര്‍ഹനാക്കിയത്.

ഒഹായോയില്‍ വച്ചു നടന്ന ചടങ്ങില്‍ ചിക്കാഗോ സീറോ മലബാര്‍ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് നസ്രാണി അവാര്‍ഡ് ജില്‍സണ് കൈമാറി. പ്രസ്തുത ചടങ്ങില്‍ ഫാ. ജോര്‍ജ് ഊരാളിക്കുന്നേല്‍, ഫാ. ദേവസ്യ കാനാട്ട്, ഫാ. ജോണ്‍ വടക്കേറ്റം, ഫാ. റോബര്‍ട്ട് കിറ്റ്‌സ്മില്ലര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഗ്രീനാ പള്ളിത്താനം, കിരണ്‍ എലവുങ്കല്‍, ഷിംസ മനോജ് തുടങ്ങിയവര്‍ കഴിഞ്ഞ കാലങ്ങളില്‍ ഈ അവാര്‍ഡ് നേടിയിട്ടുണ്ട്. ജോസഫ് സെബാസ്റ്റ്യന്‍ സ്വാഗതവും, മനോജ് ആന്റണി റിപ്പോര്‍ട്ടും, ജില്‍സണ്‍ ജോസ് നന്ദിയും പ്രകാശിപ്പിച്ചു.

കോതമംഗലം രൂപതയിലെ വണ്ടാമറ്റം ഇടവകാംഗങ്ങളായ ജോസ്- കുട്ടിയമ്മ ദമ്പതികളുടെ മകനായ ജില്‍സണ്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദം നേടുകയും, പിന്നീട് ഇന്ത്യയിലും ഒമാനിലും, യു.എ.ഇയിലും ജോലി ചെയ്യുകയുണ്ടായി. അതിനുശേഷം അമേരിക്കയിലേക്ക് കുടിയേറുകയും യുണൈറ്റഡ് സ്റ്റേറ്റ്‌സ് പോസ്റ്റല്‍ സര്‍വീസില്‍ (യു.എസ്.പി.എസ്) സേവനം അനുഷ്ഠിക്കുകയും ചെയ്യുന്നു. ഭാര്യ: ജയ. മക്കള്‍: ജൂലി, ജാസ്മിന്‍, ജെസീക്ക, ഇമ്മാനുവേല്‍, ക്രിസ്റ്റോഫര്‍.

പി.ആര്‍.ഒ റോസ്മി അരുണ്‍ അറിയിച്ചതാണിത്.

ജില്‍സണ്‍ ജോസിന് കൊളംബസ് നസ്രാണി അവാര്‍ഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക