Image

വിവാദ വ്യവസായി രാധാകൃഷ്‌ണന്റെ 23 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

Published on 21 September, 2017
വിവാദ വ്യവസായി രാധാകൃഷ്‌ണന്റെ 23 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

മലബാര്‍ സിമന്റ്‌സ്‌ അഴിമതിയുമായി ബന്ധപ്പെട്ട വിവാദ വ്യവസായി വി.എം രാധാകൃഷ്‌ണന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. 2004 മുതല്‍ 2008 കാലയളവില്‍ വി.എം രാധാകൃഷ്‌ണന്‍ സമ്പാദിച്ച 23 കോടിയുടെ സ്വത്തുക്കളാണ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ കണ്ടുകെട്ടിയത്‌. ഈ കാലയളവില്‍ മലബാര്‍ സിമന്റ്‌സിലെ കരാറുകാരനായിരുന്നു രാധാകൃഷ്‌ണന്‍.

പ്രധാനമായും കോഴിക്കോട്‌,വയനാട്‌, പാലക്കാട്‌ ജില്ലകളിലെ സ്വത്തുക്കളാണ്‌ കണ്ടുകെട്ടിയത്‌. ഹോട്ടല്‍, ഫ്‌ളാറ്റ്‌ എന്നിവയുള്‍പ്പെടെയാണ്‌ കണ്ടുകെട്ടിയത്‌. മലബാര്‍ സിമന്റ്‌സില്‍ ഏറ്റവുമധികം അഴിമതി നടന്ന 2004-2008 കാലത്താണ്‌ കമ്പനി സെക്രട്ടറി ആയിരുന്ന ശശീന്ദ്രന്‍ മരണപ്പെടുന്നതും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക