Image

ലോംഗ്‌ഐലന്റില്‍ ഉജ്വല ഓണാഘോഷം 24-ന്

ജോയിച്ചന്‍ പുതുക്കുളം Published on 21 September, 2017
ലോംഗ്‌ഐലന്റില്‍ ഉജ്വല ഓണാഘോഷം 24-ന്
ന്യൂയോര്‍ക്ക്: ബഹുജന പങ്കാളിത്തവും, വൈവിധ്യവും കലാമൂല്യവും നിറഞ്ഞ പരിപാടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് എല്ലാവര്‍ഷവും നടത്തിവരുന്ന ന്യൂയോര്‍ക്കിലെ ഏറ്റവും വലിയ തിരുവോണാഘോഷങ്ങള്‍ സെപ്റ്റംബര്‍ 24-ന് ഞായറാഴ്ച ലോംഗ്‌ഐലന്റില്‍ നടക്കും.

ഇന്ത്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ് ലോംഗ്‌ഐലന്റും, ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്കും (എന്‍.എ.എന്‍.വൈ) സംയുക്തമായി സംഘടിപ്പിക്കുന്ന വര്‍ണ്ണശബളമായ ആഘോഷ പരിപാടികളില്‍ പ്രാദേശിക ഭരണതലത്തിലെ ഉന്നതര്‍ ഉള്‍പ്പെട്ട നിരവധി വിശിഷ്ടാതിഥികള്‍ പങ്കെടുക്കുന്നതാണ്. ന്യൂഹൈഡ് പാര്‍ക്കിലുള്ള ക്ലിന്റണ്‍, ജി. മാര്‍ട്ടിന്‍ പാര്‍ക്ക് ഹാളില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12.30 മുതല്‍ വൈകുന്നേരം 5 മണി വരെയാണ് പരിപാടികള്‍. ഉച്ചയ്ക്ക് 12.30-മുതല്‍ ആരംഭിക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയോടെ പരിപാടികള്‍ ആരംഭിക്കും.

തുടര്‍ന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ ഏഷ്യാനെറ്റ് യു.എസ്.എയുടെ തലവനും, ജേര്‍ണലിസ്റ്റ് അവാര്‍ഡ് ജേതാവുമായ ഡോ. കൃഷ്ണ കിഷോര്‍ ഓണസന്ദേശം നല്‍കും. നാസാ കൗണ്ടിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് മംഗാനോ, ഹോണറബിള്‍ ജൂഡി ബോസ് വര്‍ത്ത് (സൂപ്പര്‍വൈസര്‍, ടൗണ്‍ ഓഫ് നോര്‍ത്ത് ഹെംപ്സ്റ്റഡ്), ഹോണറബിള്‍ റിച്ചാര്‍ഡ് ജെ. നിക്കോളോ (ലെജിസ്ലേറ്റര്‍, നാസു കൗണ്ടി), ഹോണറബിള്‍ ആഞ്ചലാ ഫെരേരാ (കൗണ്‍സില്‍മാന്‍, ടൗണ്‍ ഓഫ് നോര്‍ത്ത് ഹെംപ്സ്റ്റഡ്), ഡോ. തോമസ് പി. മാത്യു (പ്രസിഡന്റ്, എ.കെ.എം.ജി ന്യൂയോര്‍ക്ക്) എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ഇളംതലമുറയിലെ മുപ്പതു പേര്‍ന്ന് ആലപിക്കുന്ന ദേശീയ ഗാനം ചടങ്ങിന് മാറ്റുകൂട്ടും.

അത്തപ്പൂക്കളം, തിരുവാതിര, സംഘനൃത്തം എന്നിവയ്‌ക്കൊപ്പം 75 വനിതകള്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന ചെണ്ടമേളം ആഘോഷപരിപാടികള്‍ക്ക് ചടുലമായ താളക്കൊഴുപ്പേകും. കലാഭവന്‍ ജയനും സംഘവും ചേര്‍ന്ന് അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകള്‍, ഇതര കലാപരിപാടികള്‍ എന്നിവയാണ് ഈവര്‍ഷത്തെ പ്രമുഖ കലാവിരുന്നുകള്‍. ആഘോഷകരമായ ഈ ചടങ്ങുകളില്‍ പങ്കെടുത്ത് വിജയിപ്പിക്കാന്‍ ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്നു സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാബു ലൂക്കോസ് (516 902 4300), മേരി ഫിലിപ്പ് (347 254 9834), ബഞ്ചമിന്‍ ജോര്‍ജ് (516 851 6577), സിസിലി ജോയി (319 527 9123), ബേബി കുര്യാക്കോസ് (516 270 2722), ജോര്‍ജ് തോമസ് (516 849 9255), ഏലിയാമ്മ അപ്പുക്കുട്ടന്‍ (516 270 2906), മാത്യു തോമസ് (917 539 1652), തോമസ് എം. ജോര്‍ജ് (917 502 8852), ഡോ. ജേക്കബ് തോമസ് (718 406 2541), ജയിംസ് മാത്യു (718 344 0846), വര്‍ഗീസ് ജോസഫ് (516 302 3563), ജോജി കുര്യാക്കോസ് (516 376 6698).

ബിജു ചെറിയാന്‍ അറിയിച്ചതാണിത്.
ലോംഗ്‌ഐലന്റില്‍ ഉജ്വല ഓണാഘോഷം 24-ന്ലോംഗ്‌ഐലന്റില്‍ ഉജ്വല ഓണാഘോഷം 24-ന്ലോംഗ്‌ഐലന്റില്‍ ഉജ്വല ഓണാഘോഷം 24-ന്ലോംഗ്‌ഐലന്റില്‍ ഉജ്വല ഓണാഘോഷം 24-ന്ലോംഗ്‌ഐലന്റില്‍ ഉജ്വല ഓണാഘോഷം 24-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക