ഷിക്കാഗോ: ഓഗസ്റ്റ് 17 ഞായറാഴ്ച, പ്രവാസി
ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ തിരുഹൃദയ ഫൊറോനായില്‍ 2017 -
2018 വര്‍ഷത്തേക്കുള്ള മതബോധന വിദ്യാര്‍ത്ഥികള്‍ക്കായുള്ള അധ്യയന വര്‍ഷം
ആരംഭിച്ചു.
9:45 ന് ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് കാര്‍മികനായുള്ള
വിശുദ്ധ ബലിക്കുശേഷം, ഡി. ആര്. ഇ. റ്റീനാ നെടുവാമ്പുഴയുടെ
നേത്യുത്വത്തിലുള്ള എല്ലാ അധ്യാപകരേയും ആദരിക്കുകയും, അവരെ പ്രാര്‍ത്ഥനകള്‍
ചൊല്ലി ആശീര്‍വദിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ വര്‍ഷം മതബോധനത്തിനു
ചേര്‍ന്ന എല്ലാ കുട്ടികളേയും അനുമോദിക്കുകയും, അവര്‍ക്കുവേണ്ടി പ്രത്യേകം
പ്രാര്‍ത്ഥിക്കുകയും ചെയ്തു.