Image

ശ്രീനാരായഗുരു സമാധി വിപുലമായ പരിപാടികളോടെ സേവനം യുകെ ആചരിക്കുന്നു

Published on 21 September, 2017
ശ്രീനാരായഗുരു സമാധി വിപുലമായ പരിപാടികളോടെ സേവനം യുകെ ആചരിക്കുന്നു
 
ലണ്ടന്‍: ശ്രീനാരായണ ഗുരു സമാധി.ശ്രീനാരായണ ഗുരുവിന്റെ 89ാമത് സമാധി ദിനം വിപുലമായ പരിപാടികളോടെ ആചരിക്കാന്‍ സേവനം യുകെ തീരുമാനിച്ചു. അതിന്റെ ഭാഗമായി എല്ലാ യൂണിറ്റുകളിലും പ്രത്യേക പ്രാര്‍ത്ഥനയും അന്നദാന വിതരണവും ഉണ്ടായിരിക്കും. വിപുലമായ പരിപാടികളോടെയാണ് ഇക്കുറിയും സേവനം യുകെ സമാധി ദിനം ആചരിക്കുന്നത്. സേവനം യുകെയ്ക്ക് വേണ്ടി പരിപാടികള്‍ ചിട്ടയോടെ നടത്താനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയതായി ചെയര്‍മാന്‍ ബൈജു പാലയ്ക്കല്‍ അറിയിച്ചു. 

തിരുവനന്തപുരത്തിന്റെ പരിസരപ്രദേശമായ ചെമ്പഴന്തിയില്‍ മദന്‍ ആശാന്റെയും, കുട്ടിയമ്മയുടെയും മകനായി 1854ലാണ് നാരായണ ഗുരു പിറന്നത്. അന്ന് തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ചെമ്പഴന്തി ഭരിക്കുന്ന രാജാവിന് എതിരായി പടപൊരുതിയ ചെറുരാജ്യമായിരുന്നു. സന്പത്തുള്ള ആളായിരുന്നില്ലെങ്കിലും സമൂഹത്തില്‍ മാന്യമായ സ്ഥാനം ലഭിച്ചിരുന്ന പുരോഗമനപരമായ നിലപാടായിരുന്നു പിതാവായ മദന്‍ ആശാന്. നാണു എന്നു പേരായ ആ മകന്‍ സംസ്‌കൃതം ഉള്‍പ്പെടെയുള്ള ഭാഷകള്‍ പഠിച്ച് നാരായണ ഗുരുവായി. പിന്നീട് കേരളത്തിന്റെ ഭാരതത്തിന്റെ ഒരുപക്ഷെ ലോകത്ത് ജീവിച്ചിരുന്ന ശ്രേഷ്ഠവ്യക്തിത്വങ്ങളും വ്യത്യസ്തനായി മാറി. സെപ്റ്റംബര്‍ 21ന് ശ്രീനാരായണ ഗുരുദേവന്റെ ഓര്‍മ്മ പുതുക്കുന്‌പോള്‍ കേവലം ചടങ്ങുകളല്ല യഥാര്‍ത്ഥത്തില്‍ സമൂഹം ആവശ്യപ്പെടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക