Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്വിസ് പ്രൊവിന്‍സ് കേരളപ്പിറവി ആഘോഷങ്ങളില്‍ സംഗീത വിസ്മയമൊരുക്കാന്‍ 'തൈക്കുടം ബ്രിഡ്ജ് '

Published on 21 September, 2017
വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്വിസ് പ്രൊവിന്‍സ് കേരളപ്പിറവി ആഘോഷങ്ങളില്‍ സംഗീത വിസ്മയമൊരുക്കാന്‍ 'തൈക്കുടം ബ്രിഡ്ജ് '
 
സൂറിച്ച്: വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്വിസ് പ്രൊവിന്‍സ് നടത്തുന്ന കേരളപ്പിറവി ആഘോഷങ്ങളില്‍ സംഗീതത്തിന്റെ നിറവസന്തം വിരിയിക്കാന്‍ 'തൈക്കൂടം ബ്രിഡ്ജ് ' വശ്യമധുര ഈണങ്ങളുമായ് സൂറിച്ചിന്റെ രാവിനെ സംഗീത സാന്ദ്രമാക്കാന്‍ 2017 നവംബര്‍ നാലിനെത്തുന്നു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്വിസ് പ്രൊവിന്‍സ് എല്ലാവര്‍ഷവും നടത്തിവരാറുള്ള കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായാണ് തൈക്കൂടം ബ്രിഡ്ജ്‌സൂറിച്ചില്‍ എത്തിച്ചേരുന്നത് .യൂറോപ്പിലെ മറ്റു പല നഗരങ്ങളിലും ഇവരുടെ സംഗീത നിശകള്‍ക്കായ് വേദികള്‍ ഒരുങ്ങുന്നുണ്ട്. സംഗീത പ്രേമികള്‍ക്കു നേരത്തെതന്നെ ടിക്കറ്റുകള്‍ കരസ്ഥമാക്കി സീറ്റുകള്‍ ഉറപ്പാക്കാന്‍ റിസര്‍വേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട് .

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക