Image

ഇറ്റാലിയന്‍ നാവികരുടെ മോചനത്തിനായി യൂറോപ്യന്‍ യൂണിയന്‍ ഇടപെടുന്നു

Published on 08 March, 2012
ഇറ്റാലിയന്‍ നാവികരുടെ മോചനത്തിനായി യൂറോപ്യന്‍ യൂണിയന്‍ ഇടപെടുന്നു
ബ്രസല്‍സ്: രണ്ടു മത്സ്യതൊഴിലാളികളെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികരുടെ മോചനത്തിനായി യൂറോപ്യന്‍ യൂണിയന്‍ ഇടപെടുന്നു. നാവികരുടെ മോചനത്തിനായി എല്ലാ ശ്രമങ്ങളും നടത്തുമെന്നാണ് യൂറോപ്യന്‍ യൂണിയന്റെ നിലപാട്. ശ്രമം വിജയിക്കുമെന്നാണ് കരുതുന്നതെന്ന് യുറോപ്യന്‍ യൂണിയന്‍ വിദേശനയമേധാവി കാതറിന്‍ ആഷ്ടന്‍ ബ്രസല്‍സില്‍ പറഞ്ഞു. ഇതിനിടെ സംഭവത്തെക്കുറിച്ച് ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ മോണ്ടി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി ടെലിഫോണില്‍ സംസാരിച്ചു.

എന്നാല്‍ മത്സ്യതൊഴിലാളികളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ത്യയുടെ നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ നടന്ന സംഭവത്തില്‍ ഉള്‍പ്പെട്ട നാവികര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക