Image

മതം മാറി; വീണ്ടും മാറി

Published on 21 September, 2017
മതം മാറി; വീണ്ടും  മാറി
കൊച്ചി: താന് മതം മാറിയത് ആരുടെയും നിര്ബന്ധത്തിന് വഴങ്ങിയല്ലെന്ന് ഇസ്ലാം സ്വീകരിച്ച കാസര്‌കോട് ഉദുമ സ്വദേശി ആതിര. എന്നാല്, പുതിയ സാഹചര്യത്തില് ഹിന്ദുമതത്തിലേക്ക് മടങ്ങുകയാണെന്നും ആതിര വാര്ത്തസമ്മേളനത്തില് പറഞ്ഞു.

മതം മാറാനോ മുസ്ലിമിനെ വിവാഹം കഴിക്കാനോ ആരും നിര്ബന്ധിച്ചിട്ടില്ല. തീവ്രവാദ സംഘടനകളില് അംഗമാകാനോ ഏതെങ്കിലും സ്ഥലത്തേക്ക് പോകാനോ ആരും ആവശ്യപ്പെട്ടിട്ടില്ല. മതം മാറിയശേഷം പോപുലര് ഫ്രണ്ട് ഉള്‌പ്പെടെ ചിലര് സഹായം ചെയ്തിട്ടുണ്ട്. ഡിഗ്രിക്ക് പഠിക്കുേമ്പാള് നിരവധി മുസ്ലിം സുഹൃത്തുക്കള് ഉണ്ടായിരുന്നു. അവരുടെ ആചാരാനുഷ്ഠാനങ്ങള് കണ്ടാണ് ഇസ്ലാമിലേക്ക് ആകര്ഷിക്കപ്പെട്ടത്. ഖുര്ആന് കൂടുതല് പഠിച്ചപ്പോള് ഇസ്ലാമാണ് ശരിയെന്ന് ബോധ്യപ്പെട്ടു. അങ്ങനെയാണ് മതം മാറാന് തീരുമാനിച്ചത്. മാതാപിതാക്കള്‌ക്കൊപ്പം വീട്ടിലെത്തിയശേഷം ഹിന്ദു ഹെല്‌പ്ലൈന് പ്രവര്ത്തകരുടെ സഹായത്താല് സനാതന ധര്മത്തെക്കുറിച്ച് വിശദമായി പഠിച്ചതോടെ ഹിന്ദുമതത്തിലേക്ക് മടങ്ങാന് തീരുമാനിച്ചതായും ആതിര പറഞ്ഞു.

ഇസ്ലാമില് ചേരാന് പോകുന്നു എന്ന് മാതാപിതാക്കള്ക്ക് കത്തെഴുതിവെച്ച ശേഷം ജൂലൈ 10നാണ് ആതിര ഉദുമയില്‌നിന്ന് വീടുവിട്ടത്. രണ്ടാഴ്ചക്കുശേഷം കണ്ണൂരില് കണ്ടെത്തുേമ്പാള് മതം മാറി ആയിശ എന്ന പേര് സ്വീകരിച്ചിരുന്നു. വീട്ടുകാര് സമര്പ്പിച്ച ഹേബിയസ് കോര്പസ് ഹരജിയിലാണ് ആതിരയെ മാതാപിതാക്കള്‌ക്കൊപ്പം വിടാന് ഹൈകോടതി ഉത്തരവിട്ടത്. ആതിരയുടെ മാതാപിതാക്കളും വാര്ത്തസമ്മേളനത്തില് പെങ്കടുത്തു. (Madhyamam)
മതം മാറി; വീണ്ടും  മാറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക