Image

റോക്‌ലാന്‍ഡ് ക്‌നാനായ ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ തിരുന്നാള്‍ സെപ്റ്റംബര്‍ 24-ന്

ലൂക്കോസ് ചാമക്കാല Published on 21 September, 2017
റോക്‌ലാന്‍ഡ് ക്‌നാനായ ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ തിരുന്നാള്‍ സെപ്റ്റംബര്‍ 24-ന്
ന്യൂയോര്‍ക്ക്: ഹാവര്‍ സ്‌ട്രോയില്‍ (റോക്‌ലാന്‍ഡ് )പരിശുദ്ധ കന്യാമറിയത്തിന്റെ നാമത്തിലുള്ള പുതിയ ഇടവക ദേവാലയത്തില്‍ മാതാവിന്റെ തിരുന്നാള്‍ സെപ്.24 ന് ആഘോഷിക്കുന്നു .എല്ലാ പ്രിയപെട്ടവരെയും തിരുന്നാളിന്റെ അനുഗ്രങ്ങള്‍ പ്രാപിപ്പാന്‍ ക്ഷണിക്കുന്നു.ഞായറാഴ്ച 2 പിഎം ന് ആരാധനയോടെ തിരുന്നാള്‍ കര്‍മ്മങ്ങള്‍ ആരംഭിക്കുന്നു തുടര്‍ന്നു പിറവം പള്ളി വികാരി ബഹു . റവ .ഫാ .തോമസ് ആദോപ്പിള്ളി കാര്‍മികത്വത്തില്‍ കൊടികയറ്റിയതിനു ശേഷം ലദിഞ്ഞു നടക്കും.

ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബാന അഭിവന്ദ്യ . മാര്‍ ജോയി ആലപ്പാട്ട് പിതാവ്(സഹായ മെത്രാന്‍ ചിക്കാഗോ രൂപത ) അര്‍പ്പിക്കും .തിരുന്നാള്‍ സന്ദേശം റവ .ഫാഎബ്രഹാം മുത്തോലത്ത് നല്കും (വികാരി സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് ചിക്കാഗോ ). ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെ തിരുന്നാള്‍ പ്രദക്ഷിണം ആഘോഷമായി നടക്കും, അതിനു ശേഷം റവ .ഫാ .ജോസഫ് തറക്കല്‍ പരി .കുര്‍ബാന ആശിര്‍വാദം നല്‍കും .തുടര്‍ന്ന് കലാസന്ധ്യ ഉണ്ടായിരിക്കും .പ്രഥമ തിരുന്നാള്‍ ഇടവക അംഗങ്ങള്‍ സംയുക്തമായി ഏറ്റു നടത്തുന്നു.പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത് ഇടവക വികാരി റവ ..ഫാ. ജോസ് ആദോപ്പിള്ളി ക്കു പുറമെ കൈക്കാരന്മാരായ സിബി മണലേല്‍ ,ഫിലിപ്പ് ചാമക്കാല ,എബ്രഹാം പുലിയലകുന്നേല്‍ . റജി ഒഴുങ്ങാലില്‍ എന്നിവര്‍ നേതൃത്വം നല്കുന്നു . .സ്‌നേഹവിരുന്നോടെ തിരുന്നാള്‍ സമാപിക്കും .
റോക്‌ലാന്‍ഡ് ക്‌നാനായ ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ തിരുന്നാള്‍ സെപ്റ്റംബര്‍ 24-ന്റോക്‌ലാന്‍ഡ് ക്‌നാനായ ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ തിരുന്നാള്‍ സെപ്റ്റംബര്‍ 24-ന്റോക്‌ലാന്‍ഡ് ക്‌നാനായ ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ തിരുന്നാള്‍ സെപ്റ്റംബര്‍ 24-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക