Image

കാര്‍ത്തിയുടെ ധീരന്‍ അധികാരം ഒന്ന് എത്തുന്നു

പി.കെ.സുനീഷ് ബാബു Published on 22 September, 2017
കാര്‍ത്തിയുടെ ധീരന്‍ അധികാരം ഒന്ന് എത്തുന്നു
ഒരിടവേളയ്ക്കു ശേഷം കാര്‍ത്തി പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന ചിത്രമാണ് ധീരന്‍ അധികാരം ഒന്ന്. ചതുരംഗവേട്ടയിലൂടെ എത്തിയ എച്ച് വിനോദാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. തികച്ചും ആക്ഷന്‍ എന്റര്‍ടെയ്ന്‍മെന്റ് ചിത്രമായ ധീരന്‍ അധികാരം ഒന്ന് ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു സംഭവത്തെ ആസ്പദമാക്കി എടുത്ത ചിത്രമാണ്.
രാകുല്‍പ്രീത് സിംഗയാണ് നായിക. തമിഴ് താരങ്ങളോടൊപ്പം ഹിന്ദിയില്‍ നിന്നും ഭോജ്പുരിയില്‍ നിന്നുള്ള നടീ നടന്‍മാരും അണിനിരക്കുന്നുണ്ട്. ഡ്രീം വാരിയര്‍ പികിചേഴ്‌സിന്റെ ബാനറില്‍ എസ്.ആര്‍.പ്രഭു, എസ്.ആര്‍ പ്രകാശ് ബാബു എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സത്യന്‍ സൂര്യയാണ് ഛായാഗ്രഹണം. സ#േംഗീതം ജിബ്രാന്‍. സംഘട്ടനം സൂപ്പര്‍ സുബ്ബരായന്‍. എഡിറ്റിങ്ങ് നിര്‍വഹിച്ചിരിക്കുന്നത് ശിവനന്ദികേശന്‍.
                                                                
                                                                 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക