Image

ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിലേക്ക്: ചിത്രീകരണം കേരളത്തില്‍; ഫഹദ്-മണിരത്‌നം ചിത്രം ജനുവരിയില്‍

പി.കെ.സുനീഷ് ബാബു Published on 22 September, 2017
                                        ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിലേക്ക്: ചിത്രീകരണം കേരളത്തില്‍; ഫഹദ്-മണിരത്‌നം ചിത്രം ജനുവരിയില്‍
ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് ചിത്രം കല്‍വാറിന്റെ ചിത്രീകരണം മധ്യകേരളത്തില്‍ പുരോഗമിക്കുന്നു. കൊച്ചി കുമരകം തൃശൂര്‍ എന്നിവിടങ്ങളിലാണ് ഷൂട്ടിങ്ങ് നടക്കുന്നത്. ഇര്‍ഫാന്‍ ഖാന്‍ മിഥില പാല്‍ക്കര്‍ എന്നിവരാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ സഹതാരങ്ങള്‍.

ആകാശ് ഖുറാനയാണ് ചിത്രത്തിന്റെ സംവിധാനം. ഹുസൈന്‍ദലാല്‍ അക്ഷയ് ഖുറാന എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. റോണി സിക്രൂവാല ചിത്രം നിര്‍മിക്കുന്നത്.കാര്‍വാന്റെ ഏതാനും ഭാഗങ്ങള്‍ നേരത്തേ ഊട്ടിയില്‍ ചിത്രീകരിച്ചിരുന്നു.
ദുല്‍ഖറിന്റെ ആദ്യതെലുങ്കു ചിത്രവും അണിയറയില്‍ ഒരുങ്ങുകയാണ്.നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന മഹാനടിയില്‍ ജെമിനി ഗണേശനായാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മുന്‍കാല നായിക സാവിത്രിയുടെ കഥപറയുന്ന ഈ ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക.

പറവ, ദീപ്തി സതി നായികയായി സോളോ എന്നീ ചിത്രങ്ങളാണ് ദുല്‍ഖരിന്റേതായി ഉടന്‍ പുറത്തു വരുന്ന ചിത്രങ്ങള്‍. പറവ ഇന്നുമുതല്‍ തിയേറ്ററുകളിലെത്തും. സോളോ ഒക്‌ടോബറില്‍ റിലസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. തമിഴിലും മലയാളത്തിലുമായി എത്തുന്ന സോലോയുടെ സംവിധയകന്‍ ബിജോയ് നമ്പ്യാരാണ്. നേഹ ധന്‍സിഹ ആര്‍തി ശ്രുതി ഹരിഹരന്‍ എന്നിരാണ് ഇതിലെ നായകമാര്‍. നടന്‍ സൗബിന്‍ താഹിര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പറവയില്‍ അതിഥി വേഷമാണ് ദുല്‍ഖറിന്റേത്. അന്‍വര്‍ റഷീദ് നിര്‍മിക്കുന്ന സിദ്ദിഖ് ജേക്കബ് ഗ്രിഗറി സ്രിന്‍ഡ ഷെയ്ന്‍ നിഗം തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

                     ഫഹദ്-മണിരത്‌നം ചിത്രം ജനുവരിയില്‍

ഫഹദ് ഫാസിലിനെ കേന്ദ്രകഥാപാത്രമാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന തമിവ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ജനുവരിയില്‍ തുടങ്ങും. ജ്യോതിക വിജയ് സേതുപതി അരവിന്ദ് സ്വാമി ചിമ്പു ഐശ്വര്യ രാജേഷ് എന്നിവരാണ് സഹതാരങ്ങള്‍. മണിരത്‌നത്തിന്റെ ആദ്യകാല ചിത്രങ്ങളില്‍ സ്ഥിരം ഛായാഗ്രാഹകനായിരുന്ന സന്തോഷ് ശിവനായിരിക്കും ഇതിന്റെയും ഛായാഗ്രഹണം നിര്‍വഹിക്കുക.

റിലീസിനൊരുങ്ങുന്ന വേലൈക്കാരന്‍ ത്യാഗരാജകുമാരരാജയുടെ സൂപ്പര്‍ ഡീലക്‌സ് എന്നിവയ്ക്കു ശേഷം ഫഹദ് അഭിനയിക്കുന്ന തമിവ് ചിത്രമാണിത്. വേണു സംവിധാനം നിര്‍വഹിക്കുന്ന കാര്‍ബണിലാണ് ഫഹദ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മംമ്താ മോഹന്‍ദാസാണ് നായിക. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സിലും ഫഹദാണ് നായകന്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക