Image

കശ്‌മീര്‍ ഇന്ത്യയുടെ ഭാഗമാണ്‌; പാകിസ്‌താന്‍ ഇപ്പോള്‍ ടെററിസ്‌താന്‍; പാക്കിസ്ഥാന്‌ ഇന്ത്യയുടെ ചുട്ടമറുപടി

Published on 22 September, 2017
കശ്‌മീര്‍ ഇന്ത്യയുടെ ഭാഗമാണ്‌;  പാകിസ്‌താന്‍ ഇപ്പോള്‍ ടെററിസ്‌താന്‍;  പാക്കിസ്ഥാന്‌  ഇന്ത്യയുടെ  ചുട്ടമറുപടി

യു.എന്‍: ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യക്കെതിരെ ആരോപണമുന്നയിച്ച പാക്കിസ്ഥാന്‍ പ്രധാനമന്ത്രിക്ക്‌ അതേവേദിയില്‍ ചുട്ടമറുപടിയുമായി ഇന്ത്യ.
തീവ്രവാദത്തിന്റെ പര്യായപദമായി പാക്കിസ്ഥാന്‍ മാറിയെന്നും പാക്കിസ്ഥാന്‍ എന്നല്ല ടെററിസ്ഥാന്‍ എന്ന്‌ പറയുന്നതാവും ഉചിതമെന്നും ഐക്യരാഷ്ട്രസംഘടനയിലെ ഇന്ത്യയുടെ സെക്രട്ടറി ഈനം ഗംഭീര്‍ പറഞ്ഞു.

ഇത്‌ ചെറിയൊരു ചരിത്രമാണ്‌. പാക്കിസ്ഥാന്‌ തീവ്രവാദവുമായി ഭൂമിശാസ്‌ത്രപരമായി തന്നെ ബന്ധമുണ്ട്‌. കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ, പാകിസ്‌താന്‍ ഭീകരവാദത്തിന്റെ പര്യായമായി മാറിക്കഴിഞ്ഞു. 'ശുദ്ധമായ നാട്‌' എന്ന്‌ ആവശ്യം ശുദ്ധമായ 'ഭീകരവാദത്തിന്റെ നാട്‌' എന്നായി മാറിക്കഴിഞ്ഞു. പാകിസ്ഥാന്‍ ഇപ്പോള്‍ 'ടെററിസ്ഥാന്‍'ആണ്‌


കാശ്‌മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സംഘടന പ്രത്യേകസംഘത്തെ നിയമിക്കണമെന്നും കശ്‌മീരിലെ ജനങ്ങളുടെ സമരത്തെ ഇന്ത്യ അടിച്ചമര്‍ത്തുകയാണെന്നുമായിരുന്നു ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷാഹിദ്‌ ഖഘാന്‍ അബ്ബാസി പറഞ്ഞതിന്‌ മറുപടി നല്‍കുകയായിരുന്നു ഇന്ത്യ.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക