Image

അട്ടപ്പാടിയില്‍ ഈ വര്‍ഷം മാത്രം മരിച്ചത്‌ 13 കുഞ്ഞുങ്ങള്‍

Published on 22 September, 2017
അട്ടപ്പാടിയില്‍ ഈ വര്‍ഷം മാത്രം മരിച്ചത്‌ 13 കുഞ്ഞുങ്ങള്‍
അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ശിശുമരണം കുറഞ്ഞെന്ന സര്‍ക്കാര്‍ വാദം പൊളിച്ച്‌ കണക്കുകള്‍. ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ഇതുവരെ 13 നവജാത ശിശുക്കള്‍ മരിച്ചെന്ന്‌ മാതൃഭൂമി റിപ്പോര്‍ട്ട്‌ ചെയ്യുന്നു. 

 കഴിഞ്ഞവര്‍ഷം എട്ടുശിശുമരണമാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. 2015ന്‌ ശേഷം ഏറ്റവുമധികം ശിശുമരണം റിപ്പോര്‍ട്ട്‌ ചെയ്‌തതും ഈ വര്‍ഷമാണ്‌.

ഈ വര്‍ഷം റിപ്പോര്‍ട്ട്‌ ചെയ്‌ത മരണങ്ങളില്‍ ആറെണ്ണവും ജനനവൈകല്യം മൂലമാണ്‌. ഹൃദയവാല്‍വ്‌, അന്നനാളം, ശ്വാസകോശം, എന്നിവയ്‌ക്കുണ്ടാകുന്ന തകരാര്‍ ഹൃദയാഘാതം എന്നിവകാരണമാണ്‌ മരണമേറെയും. ഗര്‍ഭസ്ഥ ശിശുമരണവും കുറയ്‌ക്കാന്‍ സാധിച്ചിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക