Image

സ്വന്തം ജീവന്‍ നല്‍കി ജന്മം നല്‍കിയ കുഞ്ഞും മരണത്തിന് കീഴടങ്ങി

പി പി ചെറിയാന്‍ Published on 22 September, 2017
സ്വന്തം ജീവന്‍ നല്‍കി ജന്മം നല്‍കിയ കുഞ്ഞും മരണത്തിന് കീഴടങ്ങി
മിഷിഗണ്‍: കാന്‍സര്‍ രോഗമാണെന്നറിഞ്ഞിട്ടും ഡോക്ടര്‍മാര്‍ നല്‍കിയ ചികിത്സോപദേശം നിരസിച്ചു കുഞ്ഞിന് ജന്മം നല്‍കിയ മാതാവ് മൂന്ന് ദിവസത്തിന് ശേഷം നൊന്തു പ്രസവിച്ച കുഞ്ഞിനെ ഒരു നോക്ക് പോലും കാണാനാകാതെ മരണത്തിന് കീഴടക്കിയ കദന കഥ സെപ്റ്റംബര്‍9 ലെ ദേശീയ പത്രങ്ങളില്‍ വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു.

കാരി ഡെക്‌ ലിന്‍ (39) ബ്രെയ്ന്‍ കാന്‍സറാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി കീമോ തെറാപ്പി നടത്തണമെന്ന് നിര്‍ദ്ദേശിച്ചു. ഗര്‍ഭിണിയായ കാരിയോട ഗര്‍ഭചിദ്രം നടത്തുന്നതാണ് നല്ലതെന്നും ഡോക്ടര്‍മാര്‍ ഉപദേശിച്ചു. ഗര്‍ഭാവസ്ഥയില്‍ കീമോ തെറാപ്പി നടത്തുന്നത് കുഞ്ഞിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും എന്നുള്ളത് കൊണ്ടാണ് ഡോക്ടര്‍ ഇങ്ങനെ നിര്‍ദ്ദേശിച്ചത്.

എന്നാല്‍ ക്രിസ്തീയ വിശ്വാസ പ്രകാരം ഗര്‍ഭചിഗ്രം നടത്തുന്നത് ശരിയല്ല എന്ന് വിശ്വസിച്ചിരുന്ന കാരി ചികിത്സ നിഷേധിച്ചു. സെപ്റ്റംബര്‍ 6 ന് സിസ്സേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. ഇരുപത്തിനാല് ആഴ്ചയും അഞ്ച് ദിവസവും പ്രായമായ കുഞ്ഞിന്റെ തൂക്കം ഒരു പൗണ്ടും നാല് ഔണ്‍സുമായിരുന്നു (567 ഗ്രാം).

കുഞ്ഞിന് വിദഗ്ദ ചികിത്സ നല്‍കിവരുന്നതിനിടെയാണ് അപ്രതീക്ഷിതമായി സെപ്റ്റംബര്‍ 20 ന് കുഞ്ഞ് മരണത്തിന് കീഴടങ്ങിയത്. കാരി - നിക്ക് ദമ്പതിമാര്‍ക്ക് ഈ കുഞ്ഞിനെ കൂടാതെ 2 മുതല്‍ 18 വയസ്സുവരെയുള്ള അഞ്ച് കുട്ടികള്‍ ഉണ്ട്.

എന്റെ ഭാര്യ കുഞ്ഞുങ്ങളെ വളരെയധികം സ്‌നേഹിച്ചിരുന്നു. എല്ലാറ്റിനെയും ഉപരിയായി ദൈവത്തിനേയും അവള്‍ അമിതമായി സ്‌നേഹിച്ചിരുന്നു. അവള്‍ സ്വന്തം ജീവന്‍ പോലു കുഞ്ഞിന് വേണ്ടി ബലി നല്‍കി. വികാരധീനനായി ഭര്‍ത്താവ് നിക്ക് പറഞ്ഞു.
സ്വന്തം ജീവന്‍ നല്‍കി ജന്മം നല്‍കിയ കുഞ്ഞും മരണത്തിന് കീഴടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക