Image

നിര്‍ത്താതെ കരഞ്ഞ കുഞ്ഞിനെ ഓവുചാലില്‍ എറിഞ്ഞു കൊന്ന്‌ പിതാവിന്റെ ക്രൂരത

Published on 22 September, 2017
നിര്‍ത്താതെ കരഞ്ഞ കുഞ്ഞിനെ ഓവുചാലില്‍ എറിഞ്ഞു കൊന്ന്‌ പിതാവിന്റെ ക്രൂരത

ന്യൂഡല്‍ഹി : നിര്‍ത്താതെ കരഞ്ഞ കുഞ്ഞിനെ പിതാവ്‌ ഓവുചാലില്‍ എറിഞ്ഞു കൊന്നു. കുഞ്ഞ്‌ കരച്ചില്‍ നിര്‍ത്താഞ്ഞതില്‍ ക്ഷുപിതനായാണ്‌ പിതാവിന്റെ ക്രൂര പ്രവൃത്തി. 56 മണിക്കൂറോളം നടത്തിയ തെരച്ചിലില്‍ വ്യാഴാഴ്‌ച മൃതദേഹം കണ്ടെത്തുകയായിരുന്നു. 

സംഭവവുമായി ബന്ധപ്പെട്ട്‌ പിതാവ്‌ റാഷീദ്‌ ജമാലിനെ പൊലീസ്‌ അറസ്‌റ്റു ചെയ്‌തു. ഇയാളുടെ പേരില്‍ കൊലക്കുറ്റത്തിന്‌ കേസെടുത്തിട്ടുണ്ട്‌. ഡല്‍ഹി ജാമിയ നഗറിലാണ്‌ സംഭവം.

അമിതമായി മദ്യപിച്ചെത്തിയ റാഷീദ്‌ ഭാര്യയുമായി വഴക്കിടുകയായിരുന്നു. ഇതിനു പിന്നാലെ കുഞ്ഞ്‌ കരയുകയും ഇതില്‍ ക്ഷുപിതനായ പിതാവ്‌ കുട്ടിയെ എടുത്തുകൊണ്ടുപോയി അടുത്തുള്ള ഓവുചാലില്‍ എറിഞ്ഞു കൊല്ലുകയായിരുന്നെന്ന്‌ ഡല്‍ഹി ഡെപ്യൂട്ടി പൊലീസ്‌ കമ്മീഷണര്‍ റോമില്‍ ഭാനിയ പറഞ്ഞു. റാഷിദ്‌ ജമാലിന്റെ ക്രൂരത അറിഞ്ഞ്‌ പോലീസ്‌ എത്തുമ്പോഴേക്കും നാട്ടുകാര്‍ ഇയാളെ മര്‍ദ്ദിച്ച്‌ അവശനാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക