Image

മാസ് വിജയ്, ക്ലാസ് എ ആര്‍ റഹ്മാന്‍, മെര്‍സല്‍ ടീസര്‍ ഹിറ്റ്

Published on 22 September, 2017
മാസ് വിജയ്, ക്ലാസ് എ ആര്‍ റഹ്മാന്‍, മെര്‍സല്‍ ടീസര്‍ ഹിറ്റ്
ഇളയദളപതി വിജയ് നായകനായി എത്തുന്ന മെര്‍സലിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. തെരിയുടെ വമ്പന്‍ വിജയത്തിന് ശേഷം വിജയ്!യും സംവിധായകന്‍ ആറ്റ്!ലിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറക്കി. ഒരു മിനിറ്റും 15 സെക്കന്റുമുള്ള തകര്‍പ്പന്‍ ടീസറാണ് എത്തിയിരിക്കുന്നത്. എ ആര്‍ റഹ്മാന്റേതാണ് സംഗീതം.

മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് വിജയ് എത്തുന്നത്. നിത്യ മേനോനെ കൂടാതെ സാമന്തയും കാജല്‍ അഗര്‍വാളുമാണ് നായികമാര്‍. കരിയറില്‍ ആദ്യമായാണ് വിജയ് ട്രിപ്പിള്‍ റോളില്‍ പ്രത്യക്ഷപ്പെടുന്നത്. എ ആര്‍ റഹ്മാന്റേതാണ് സംഗീതം. സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത് ബാഹുബലിയുടെ തിരക്കഥാകൃത്തായ കെ വി വിജയേന്ദ്രപ്രസാദാണ്.

ജി കെ വിഷ്ണുവാണ് ഛായാഗ്രഹണം. എസ് ജെ സൂര്യ വില്ലനാകുന്ന ചിത്രത്തില്‍ കോവൈ സരള ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒക്ടോബറില്‍ തമിഴിലും തെലുങ്കിലുമായാണ് മെര്‍സല്‍ പുറത്തിറങ്ങുന്നത്. ശ്രീ തെനന്‍ഡല്‍ ഫിലിംസ് നിര്‍മ്മിക്കുന്ന 100ാം ചിത്രം കൂടിയാണിത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക