Image

ചിരിപ്പിക്കാന്‍ ഗോല്‍മാല്‍ വീണ്ടും, ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍; ട്രെയിലര്‍ കാണാം

Published on 22 September, 2017
ചിരിപ്പിക്കാന്‍ ഗോല്‍മാല്‍ വീണ്ടും, ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍; ട്രെയിലര്‍ കാണാം

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനായി ഗോല്‍മാല്‍ നാലാമതും എത്തുകയാണ്. ഗോല്‍മാല്‍ എഗയിന്‍ എന്നാണ് നാലാം ഭാഗത്തിന് നല്‍കിയിരിക്കുന്ന പേര്. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, പരിനീതി ചോപ്ര, പ്രകാശ് രാജ്, തബു, അര്‍ഷാദ് വര്‍സി, തുഷാര്‍ കപൂര്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുന്‍ പതിപ്പുകളില്‍ നിന്നും വ്യത്യസ്തമായി ഹൊറര്‍ കോമഡിയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തി.

ജോമോന്‍ ടി ജോണാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. രോഹിത് ഷെട്ടിയുടെ വരികള്‍ക്ക് യൂനസ് സജ്!വാല്‍ തിരക്കഥയും സജിത്ഫര്‍ഹാദ് സംഭാഷണവും ഒരുക്കിയിരിക്കുന്നു. അമാല്‍ മാലിക്, എസ് തമന്‍, ഡിജെ ചേതാസ്, അഭിഷേക് അരോര, നുക്ലിയ എന്നിവരാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

ഒക്ടോബര്‍ 20ന് ചിത്രം തിയേറ്ററുകളിലെത്തും. രോഹിത് ഷെട്ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രോഹിത് ഷെട്ടിയും മംഗള്‍ മൂര്‍ത്തി ഫിലിംസിന്റെ ബാനറില്‍ സംഗീത അഹിറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക