Image

സണ്ണി വെയ്‌ന്റെ കളര്‍ഫുള്‍ പോക്കിരി സൈമണ്‍

Published on 22 September, 2017
സണ്ണി വെയ്‌ന്റെ കളര്‍ഫുള്‍ പോക്കിരി സൈമണ്‍

അലമാരയ്ക്ക് ശേഷം സണ്ണി വെയ്ന്‍ നായകനായ പോക്കിരി സൈമണ്‍ ഒരു കടുത്ത ആരാധകന്റെ കഥ തിയേറ്ററുകളിലെത്തി. ഇളയ ദളപതി വിജയ്യുടെ ആരാധകരുടെ കഥയാണ് ചിത്രം പറയുന്നത്. നവാഗതനായ ജിജോ ആന്റണിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രയാഗ മാര്‍ട്ടിനാണ് നായിക. സൈമണ്‍ എന്ന കേന്ദ്ര കഥാപാത്രമായി സണ്ണി വെയ്ന്‍ എത്തുമ്പോള്‍ ദീപ എന്ന നായിക കഥാപാത്രത്തെയാണ് പ്രയാഗ അവതരിപ്പിക്കുന്നത്.

ശരത്ത് അപ്പാനി, ജേക്കബ് ഗ്രിഗറി, നെടുമുടി വേണു, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, അശോകന്‍, സജിത് യാഹിയ, വിജയ് മേനോന്‍, താരാ കല്യാണ്‍, രോഹിണി തുടങ്ങി വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. ഗോപി സുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. പപ്പിനുവിന്റേതാണ് ഛായാഗ്രഹണം. കെ അമ്പാടിയുടേതാണ് തിരക്കഥ.

ലിജോ പോളാണ് ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീവാരി ഫിലിംസിന്റെ ബാനറില്‍ കൃഷ്ണനാണ് നിര്‍മ്മാണം. തിരുവനന്തപുരത്തെ വിജയ് ആരാധകരുടെ ആവേശമാണ് ചിത്രമൊരുക്കാന്‍ പ്രേരിപ്പിച്ചതെന്ന് തിരക്കഥയൊരുക്കിയ അമ്പാടി പറഞ്ഞിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക