Image

റിലീസിന് മുമ്പേ ജൂലിയായി റായ് ലക്ഷ്മി ഞെട്ടിക്കുന്നു, പുതിയ ഗാനവും ഹിറ്റ്

Published on 22 September, 2017
റിലീസിന് മുമ്പേ ജൂലിയായി റായ് ലക്ഷ്മി ഞെട്ടിക്കുന്നു, പുതിയ ഗാനവും ഹിറ്റ്

റായി ലക്ഷ്മി നായികയാവുന്ന ബോളിവുഡ് ചിത്രം ജൂലി 2 ഒക്ടോബര്‍ ആറിന് തിയേറ്ററുകളിലെത്തും. ദീപക് ശിവദാസ്‌നിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റിലീസന് മുമ്പേ ടീസറിലൂടെയും ട്രെയിലറിലൂടെയും വീഡിയോ ഗാനത്തിലൂടെയും ഞെട്ടിക്കുകയാണ് റായ് ലക്ഷ്മി. വന്‍ ഗ്ലാമറില്‍ താരം എത്തുന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തെത്തി.

ചിത്രത്തിലെ മാലാ സീനാ എന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ഈ ഗാനത്തിലും വന്‍ ഗ്ലാമറസായാണ് റായ് ലക്ഷ്മി എത്തിയിരിക്കുന്നത്. ഷബീര്‍ അഹമ്മദിന്റെ വരികള്‍ക്ക് ജാവേദ് മോഹ്‌സിനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഷബാബ് സബ്രി, ദനീഷ് സബ്രി, മംമ്ത ശര്‍മ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത് മുന്‍ സെന്‍സര്‍ ബോര്‍ഡ് ചെയര്‍ പേഴ്‌സന്‍ പഹ്!ലജ് നിഹലാനിയാണ്. രാതി അഗ്‌നിഹോത്രി, ആദിത്യ ശ്രീവാസ്തവ, രവി കിഷന്‍, പങ്കജ് തൃപാതി, നിഷികാന്ത് കാമനാഥ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ജൂലി 2 നേഹ ദൂപിയ നായികയായ ജൂലി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക