Image

400 പേര്‍ക്ക് തൂശനിലയില്‍ ഓണസദ്യയൊരുക്കി ആഷ്‌ഫോര്‍ഡുകാര്‍ കെന്റില്‍ ചരിത്രം കുറിച്ചു

Published on 22 September, 2017
400 പേര്‍ക്ക് തൂശനിലയില്‍ ഓണസദ്യയൊരുക്കി ആഷ്‌ഫോര്‍ഡുകാര്‍ കെന്റില്‍ ചരിത്രം കുറിച്ചു
 
ആഷ്‌ഫോര്‍ഡ്: ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 13ാമത് ഓണാഘോഷം ആഷ്‌ഫോര്‍ഡ് നോര്‍ട്ടന്‍ നാച്ച്ബുള്‍ സ്‌കൂളില്‍(മാവേലി നഗര്‍) രാവിലെ 9.45ന് സ്‌കൂള്‍ മൈതാനിയില്‍ നിന്നാരംഭിച്ച സാംസ്‌കാരിക ഘോഷയാത്രയോടെ തുടക്കമായി. ഘോഷയാത്രയ്ക്ക് സോനു സിറിയക്(പ്രസിഡന്റ്), ജോജി കോട്ടക്കല്‍(വൈസ് പ്രസിഡന്റ്), രാജീവ് തോമസ്(സെക്രട്ടറി), ലിന്‍സി അജിത്ത്(ജോ. സെക്രട്ടറി), മനോജ് ജോണ്‍സന്‍(ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കി. ഘോഷയാത്രയില്‍ മാവേലി, പുലികളി, നാടന്‍ കലാരൂപങ്ങള്‍, വിവിധ മതപുരാഹിതരുടെ പ്രഛന്നവേഷങ്ങളും മധു മാരാരും ജോളി ആന്റണിയും ചേര്‍ന്നവതരിപ്പിച്ച ചെണ്ടമേളവും അകമ്പടി സേവിച്ചു.

തുടര്‍ന്ന് ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷനിലെ കൗമാരക്കാരും മുതിര്‍ന്നവരും കൂടി അവതരിപ്പിച്ച കോല്‍ക്കളിയും അന്പതില്‍പരം സ്ത്രീകള്‍ അവതരിപ്പിച്ച മെഗാ തിരുവാതിരിയും ഒന്‍പതുഗാനങ്ങള്‍ക്ക് അനുസൃതമായി അവതരിപ്പിച്ച ഫ്‌ളാഷ് മോബില്‍ ആഷ്‌ഫോര്‍ഡിലെ ആബാലവൃദ്ധജനങ്ങളും പങ്കെടുത്തു. ഈ പരിപാടികള്‍ ആഷ്‌ഫോര്‍ഡുകാര്‍ക്ക് പുതിയൊരനുഭവമായി. തുടര്‍ന്ന് സംഘടനയിലെ കുട്ടികളും സ്ത്രീകളും പുരുഷന്മാരും ചേര്‍ന്നു നടത്തിയ വാശിയേറിയ വടംവലി മത്സരം നടന്നു. അത്തപ്പൂക്കള മത്സരത്തില്‍ മൂന്നു ടീമുകള്‍ പങ്കെടുത്തു. 

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ ആഷ്‌ഫോര്‍ഡ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക