Image

ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന ധ്യാന ശുശ്രൂഷ 'തണ്ടര്‍ ഒഫ് ഗോഡ് ' ക്രോളിയില്‍ ഞായറാഴ്ച

Published on 22 September, 2017
ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന ധ്യാന ശുശ്രൂഷ 'തണ്ടര്‍ ഒഫ് ഗോഡ് ' ക്രോളിയില്‍ ഞായറാഴ്ച

വെസ്റ്റ് സസെക്‌സ്: നവസുവിശേഷവല്‍ക്കരണരംഗത്ത് സ്വര്‍ഗീയ സ്പന്ദനമായി മാറിക്കൊണ്ട് കുട്ടികള്‍ക്കായി മുഴുവന്‍സമയ പ്രത്യേക ശുശ്രൂഷകളുമായി സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ റവ. ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ ദേശ ഭാഷാ വ്യത്യാസമില്ലാതെ സുവിശേഷവല്‍ക്കരണം സാധ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ടുള്ള ഇംഗ്ലീഷ് ധ്യാന ശുശ്രൂഷ 'തണ്ടര്‍ ഓഫ് ഗോഡ് ' 24ന് ഞായറാഴ്ച വെസ്റ്റ് സസെക്‌സിലെ ക്രോളിയില്‍ നടക്കും.

വിവിധങ്ങളായ ഭാഷകളും സംസ്‌കാരവും ഇടകലര്‍ന്ന യൂറോപ്പില്‍ സുവിശേഷവല്‍ക്കരണത്തിന്റെ വലിയ അടയാളമായി മാറിക്കൊണ്ട് അത്ഭുതകരമായ വിടുതലും രോഗശാന്തിയും പകര്‍ന്ന് അനേകരെ വിശ്വാസ ജീവിതത്തിലേക്ക് നയിക്കുന്ന തണ്ടര്‍ ഓഫ് ഗോഡ് ഉച്ചയ്ക്ക് 1 മുതല്‍ വൈകിട്ട് 5 വരെയാണ് നടക്കുക .കുട്ടികള്‍ക്ക് പ്രത്യേക ക്ലാസുകള്‍ കിഡ്‌സ് ഫോര്‍ കിംഗ്ഡം ടീം നയിക്കും .

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജോയ് ആലപ്പാട്ട്.07960000217.


റിപ്പോര്‍ട്ട്: ബാബു ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക