Image

ആര്‍. ശ്രീലേഖയെ പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കമ്മിറ്റി അഭിനന്ദിച്ചു

Published on 22 September, 2017
ആര്‍. ശ്രീലേഖയെ പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കമ്മിറ്റി അഭിനന്ദിച്ചു
 
തിരുവനന്തപുരം: കേരളത്തിലെ ആദ്യ വനിതാ ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ച ആര്‍. ശ്രീലേഖ ഐപി എസിനെ പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കമ്മിറ്റി അഭിനന്ദിച്ചു. പിഎംഎഫിന്റെ വിവിധ പരിപാടികളില്‍ പങ്കെടുത്തിട്ടുള്ള ശ്രീലേഖ, പിഎംഎഫ് നടത്തുന്ന വിവിധ ജനക്ഷേമ പരിപാടികളെ ഏറെ പ്രശംസിച്ചിട്ടുണ്ട്. ബഹ്‌റൈനില്‍ നടന്ന പിഎംഎഫ്ജിസിസി മീറ്റിലും തിരുവന്തപുരത്തു പിഎംഎഫ് ഓഫീസ് ഉദ്ഘാടനത്തിലും ശ്രീലേഖ ഐപിഎസ് പങ്കെടുത്തിരുന്നു. പ്രവാസികള്‍ക്ക് വേണ്ടി മാത്രമല്ല, കേരളത്തിലെ സാധാരണക്കാരായ ആളുകള്‍ക്ക് വേണ്ടിയും പിഎംഎഫിന് സജീവമായി ഇടപെടാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു. 

ഡിജിപിയായതോടെ കേരളത്തിലെ വനിതകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങളില്‍ ആര്‍.ശ്രീലേഖയ്ക്ക് സജീവമായി ഇടപെടാന്‍ കഴിയുമെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കമ്മിറ്റി പ്രത്യാശിച്ചു. ഗ്ലോബല്‍ നേതാക്കളായ ഡോ.ജോസ് കാനാട്ട്, ജോസ് പനച്ചിക്കല്‍, ഡയസ് ഇടിക്കുള, ഷാഹിദ കമാല്‍, ജോര്‍ജ് പടിക്കക്കുടി, റാഫി പാങ്ങോട്, ജോണ്‍ ഫിലിപ്പ്, നൗഫല്‍ ദമാം, ബഷീര്‍ അന്പലായി, ഡോ.കെ കെ അനസ്, ജയന്‍ കൊടുങ്ങല്ലൂര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക