Image

പിഎംഎഫ് പ്രവര്‍ത്തകന്റെ ഇടപെടല്‍ മൂലം പത്തനംതിട്ട സ്വദേശി നാട്ടിലേക്ക്

Published on 22 September, 2017
പിഎംഎഫ് പ്രവര്‍ത്തകന്റെ ഇടപെടല്‍ മൂലം പത്തനംതിട്ട സ്വദേശി നാട്ടിലേക്ക്

റിയാദ്: കമ്പനി വിസയില്‍ വന്നു കേസില്‍ അകപ്പെട്ട പത്തനംതിട്ട കോന്നി സ്വദേശി ഷിനുവിന്റെ കേസ് പ്രവാസി മലയാളി ഫെഡറേഷന്‍ നാഷണല്‍ കോര്‍ഡിനേറ്ററായ സ്റ്റീഫന്‍ കോട്ടയത്തിന്റെ ശക്തമായ ഇടപെടല്‍ മൂലം കേസ് ഒഴിവാക്കി എക്‌സിറ്റ് അടിപ്പിച്ചു. 

ഷിനു കമ്പനി വിസയില്‍ വന്ന് ഒരുവര്‍ഷം ജോലി ചെയ്തതിനു ശേഷം സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ വേണ്ടി കൊടുത്തു. പക്ഷെ രണ്ട് വര്‍ഷമായിട്ടും അത് മാറാന്‍ കഴിഞ്ഞില്ല. അത് കാരണം ഇക്കാമ കാര്‍ഡ് പുതുക്കുവാനും സാധിച്ചില്ല. ഈ രണ്ട് വര്‍ഷവും ഷിനുവിന് നാട്ടില്‍ പോകുവാന്‍ കഴിയാതെ വരുകയായിരുന്നു. അങ്ങനെയാണ് ഷിനുവിന്റെ സഹോദരന്‍ നാട്ടില്‍ നിന്നും പ്രവാസി മലയാളി ഫെഡറേഷന്‍ നാഷണല്‍ കോഓര്‍ഡിനേറ്ററായ സ്റ്റീഫന്‍ കോട്ടയത്തെ വിവരം അറിയിച്ചത്. അതിനെ തുടര്‍ന്ന് സ്റ്റീഫന്‍ കോട്ടയം തന്റെ സൗദി പോലീസ് വകുപ്പുമായി ബന്ധപ്പെട്ടു ഷിനുവിന്റെ പേരിലുള്ള കേസ് പിന്‍വലിച്ച് എക്‌സിറ്റ് അടിച്ചു നല്‍കുകയായിരുന്നു. വെള്ളിയാഴ്ച തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ ഷിനു നാട്ടിലേക്ക് തിരിക്കും.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍
 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക