ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് കേന്ദ്രമായി
ആണ്ടുതോറും നടത്തിവരാറുള്ള കര്‍ഷകശ്രീ അവാര്‍ഡിനു സ്റ്റാറ്റന്‍ഐലന്റില്‍
നിന്നുള്ള സണ്ണി കോന്നിയൂര്‍ ഒന്നാം സമ്മാനം നേടി കര്‍ഷകശ്രീ അവാര്‍ഡിന്
അര്‍ഹനായി. രണ്ടാം സ്ഥാനം എല്‍മോണ്ടില്‍ നിന്നുള്ള റോയി മാത്യുവും, മൂന്നാം
സ്ഥാനം ന്യൂഹൈഡ് പാര്‍ക്കില്‍ നിന്നുള്ള തോമസ് കോലടിയും നേടി.
പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിനു ആദ്യകാല കേരളാ കോണ്‍ഗ്രസുകാര്‍ കേരളാ
കള്‍ച്ചറല്‍ അസോസിയേഷന് സെന്ററില്‍ വച്ചു നല്കിയ സ്വീകരണ യോഗത്തില്‍
അദ്ദേഹം സമ്മാന ദാനം നിര്‍വഹിച്ചു.
കര്‍ഷക പാരമ്പര്യം അമേരിക്കയിലും നിലനിര്‍ത്തുന്നതിനു ഇവിടെയുള്ള
മലയാളികള്‍ കാണിക്കുന്ന താത്പര്യം അഭിനന്ദനം അര്‍ഹിക്കുന്നുവെന്നു വര്‍ക്കി
ഏബ്രഹാം സ്പോണ്സര് ചെയ്ത ട്രോഫി സണ്ണി കോന്നിയൂരിനു നല്‍ക്കൊണ്ട്
പ്രസ്താവിച്ചു.
അഡ്വ. സക്കറിയാ കരുവേലിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫിലിപ്പ്
മഠത്തില്‍ സ്വാഗതം ആശംസിച്ചു. ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് വര്‍ഗീസ്
കളത്തില്‍, അപ്പുക്കുട്ടന് പിള്ള, ഷിനോ മറ്റം, അലക്സ്, ഡോ. ജേക്കബ് തോമസ്
എന്നിവര്‍ സാംസാരിച്ചു.
കുഞ്ഞ് മാലിയില്‍ നന്ദി പ്രകാശിപ്പിച്ചു. വിഭവസമൃദ്ധമായ സദ്യയോടെ യോഗം അവസാനിച്ചു.