Image

ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് ഓണം ബക്രീദ് ആഘോഷം സംഘടിപ്പിച്ചു

Published on 23 September, 2017
ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് ഓണം ബക്രീദ് ആഘോഷം സംഘടിപ്പിച്ചു
ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമായി ടൂബ്ലി അബുസമി സ്വിമ്മിംഗ് പൂളില്‍ വച്ചു ഓണം ബക്രീദ് ആഘോഷം സംഘടിപ്പിച്ചു. രാവിലെ 10  മണി മുതല്‍ ആരംഭിച്ച ആഘോഷ പരിപാടികള്‍ പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍ ഉത്ഘാടനം ചെയ്തു. സെക്രെട്ടറി ഫൈസല്‍ എഫ് എം, ട്രെഷറര്‍ ഷൈജു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.  കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും, പുരുഷന്മാര്‍ക്കും വേണ്ടി നിരവധി  നാടന്‍ കലാ കായിക മത്സരങ്ങള്‍ അരങ്ങേറി. ഉച്ചയ്ക്ക് ഓണസദ്യയ്ക്ക് ശേഷം കലമടി, ഉറിയടി എന്നിവ നടന്നു. നാലു ടീമുകള്‍ മത്സരിച്ച വാശിയേറിയ വടം വലി മത്സരത്തില്‍ ഗുധേബിയ ഏരിയ വിജയിച്ചു.

ബഹ്‌റൈന്‍ ലാല്‍ കേയെര്‌സിന്റെ നൂറോളം വരുന്ന അംഗങ്ങളും അവരുടെ കുടുംബങ്ങളും പങ്കെടുത്ത ബക്രീദ് ഓണം പ്രോഗ്രാം അക്ഷരാര്‍ത്ഥത്തില്‍ സ്‌നേഹ സംഗമമായി മാറി. ആഘോഷ പരിപാടികള്‍ക്ക്  ഗോപേഷ്, ജസ്റ്റിന്‍, മണിക്കുട്ടന്‍, നവീന്‍, സുബിന്‍, നന്ദന്‍ എന്നിവര്‍  നേതൃത്വം നല്‍കി.  അരുണ്‍ തൈക്കാട്ടില്‍, ടിറ്റോ, വൈശാഖ്, ഷാന്‍, ആല്‍ബിന്‍, അനു എബ്രഹാം, രഞ്ജിത്‌ലാല്‍, ബിനീഷ്, മനോജ്, അരുണ്‍ നെയ്യാര്‍, കിരീടം ഉണ്ണി എന്നിവര്‍ നിയന്ത്രിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനത്തോടെ 5 മണിക്ക് പരിപാടികള്‍ അവസാനിച്ചു.

ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് ഓണം ബക്രീദ് ആഘോഷം സംഘടിപ്പിച്ചു
ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് ഓണം ബക്രീദ് ആഘോഷം സംഘടിപ്പിച്ചു
ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് ഓണം ബക്രീദ് ആഘോഷം സംഘടിപ്പിച്ചു
ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് ഓണം ബക്രീദ് ആഘോഷം സംഘടിപ്പിച്ചു
ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് ഓണം ബക്രീദ് ആഘോഷം സംഘടിപ്പിച്ചു
ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് ഓണം ബക്രീദ് ആഘോഷം സംഘടിപ്പിച്ചു
ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് ഓണം ബക്രീദ് ആഘോഷം സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക