Image

കരിയര്‍ ഗുരു എം.എസ് ജലീല്‍ പങ്കെടുക്കും; ദുബായ് കെ.എം.സി.സി വിദ്യാര്‍ത്ഥികള്‍ക്ക് ശിപ്പശാല സംഘടിപ്പിക്കുന്നു.

Published on 23 September, 2017
കരിയര്‍ ഗുരു എം.എസ് ജലീല്‍ പങ്കെടുക്കും; ദുബായ് കെ.എം.സി.സി വിദ്യാര്‍ത്ഥികള്‍ക്ക് ശിപ്പശാല സംഘടിപ്പിക്കുന്നു.
ദുബൈ: ദുബൈ കെ.എം.സി.സി മൈ ഫ്യൂച്ചര്‍ വിംഗ്ന്റെ ആഭിമുഖ്യത്തില്‍ ഒക്‌റ്റോബര്‍ 6ന് വെള്ളിയാഴ്ച്ച വൈകുന്നേരം മൂന്ന് മണിമുതല്‍ ഗര്‍ഹൂദ് എന്‍.ഐ മോഡല്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ശില്‍പ്പശാല സംഘടിപ്പിക്കും. ശില്‍പ്പശാലയില്‍ പ്രശസ്ത കരിയര്‍ ഗുരു എം.എസ് ജലീല്‍ പങ്കെടുക്കും.ഒന്‍പതാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് ഇതില്‍ പങ്കെടുക്കാന്‍ അവസരം.അവയര്‍നസ് ക്ലാസും, കൌണ്‍സിലിങ്ങും മറ്റു ഉപദേശ നിര്‍ദേശങ്ങളും ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കും.

     മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ആറ്റിട്യൂട് ടെസ്റ്റും ലാഭ്യമാകുന്നതാണ്. ദുബൈ കെ.എം.സി.സി നടത്തി വരുന്ന വിദ്യാഭ്യാസ മേഖലയിലെ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ ഇതിനകം തന്നെ ഗള്‍ഫിലും നാട്ടിലും നിരവധിപേര്‍ക്ക് ജീവിത വിജയം സമ്മാനിച്ചിട്ടുണ്ട്. പാതി വഴിയില്‍ പഠനം മുടങ്ങിയ പ്രവാസിക്ക് വിദ്യാഭ്യാസത്തിന്റെ കവാടം വീണ്ടും തുറന്ന് നല്‍കിയ പത്താം തരം തുല്യതാ പരീക്ഷ ഇതില്‍ എടുത്തു പറയേണ്ടതാണ്. പ്രവാസി വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ഏറെ ഉപകാരപ്പെടുന്ന ശില്‍പ്പശാലയാണ് കരിയര്‍ ഗുരു എം.എസ് ജലീലിനെ പങ്കെടുപ്പിച്ചുകൊണ്ട് ദുബൈ കെ.എം.സി.സി സംഘടിപ്പികുന്നത്.എം.എസ് ജലീല്‍ ഒക്ടോബര്‍ 1 മുതല്‍ 10 വരെ ദുബായില്‍ ഉണ്ടാകും.കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 04 2727773 എന്ന നമ്പരില്‍ ബന്ധപ്പെടുക.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക