Image

യൂണിവേഴ്‌സല്‍ റീസൈക്‌ളിംഗ് (കവിത: ജയന്‍ വര്‍ഗീസ്)

Published on 23 September, 2017
യൂണിവേഴ്‌സല്‍ റീസൈക്‌ളിംഗ് (കവിത: ജയന്‍ വര്‍ഗീസ്)
അത്യഗാധപ്പൊരുള്‍
സത്തയില്‍ നിന്നുമീ
സത്യപ്രപഞ്ചം
രചിച്ച സമൂര്‍ത്തമേ,

എത്ര ശതകോടി
വര്‍ഷാന്തരങ്ങള്‍ തന്‍
മുക്ത സ്വപ്നാമ്ഗുലീ
സ്പര്‍ശന പുണ്യമേ,

അദ്വൈത സിദ്ധാന്ത
ശങ്കര ചിന്തയില്‍
കത്തിയമര്‍ന്ന കനല്‍
ക്കട്ടയാം ദ്വയ,

നിത്യ നിതാന്തമാം
ചൈതന്യ ധാരയായ്
മൊത്തം പ്രപഞ്ചം
ചലിപ്പിച്ച സത്യമേ,

നിത്യമീ ജീവല്‍
ത്തുടിപ്പിന്റെ സത്തയായ്
കത്തുന്ന സ്‌നേഹ
പ്രവാഹ സ്വരൂപമേ,

വര്‍ത്തമാനത്തിന്റെ
യാപേക്ഷികപ്പൊരുള്‍
ത്വത്തില്‍ സുഗന്ധമാം
സ്‌നേഹ സഞ്ജീവനി,

സ്ഥൂലമീയണ്ഡ
കടാഹമാം റിംഗിലെ
സൂഷ്മമാ മാത്മ സ്വ
രൂപ റിങ് മാസ്റ്ററായ് ,

എല്ലാം നിയന്ത്രിച്ചു
നിര്‍ത്തും യാഥാര്‍ഥ്യമേ,
നിന്നിലലിഞ്ഞു ചേ
രാനെന്റെ യാത്രകള്‍!

ഊരുകയാണീ യൂറ
യെന്റെ ജീവിത
കാമനകള്‍ തീര്‍ത്ത
യായുസാം തോലുറ ?

എങ്കിലുമെന്റെയുള്‍
ത്താളമായാളുന്ന
മണ്‍ ചിരാതിന്‍ തിരി
താഴിലൊരിക്കലും!

നാളെയാമേതോ
യുഗത്തിന്റെ ചില്ലയില്‍
പൂവിട്ടു നില്‍ക്കുമെന്‍
ചേതന പിന്നെയും....!?
Join WhatsApp News
vayankaaran 2017-09-23 20:09:58
കവിത കൊള്ളാം, പക്ഷെ താങ്കൾ ആരെയാണ് ഇത്രയങ്ങട് പുകഴ്ത്തുന്നത്. ദൈവത്തെയായിരിക്കും. പക്ഷെ അങ്ങേരെക്കുറിച്ച് താങ്കൾക്ക് അറിയാമെന്നപോലെയാണ് എഴുതിയിരിക്കുന്നത്. എല്ലാം നിയന്ത്രിച്ച് നിർത്തും... ഹാ കഷ്ടം .. അങ്ങനെ ഒരു നിയന്ത്രണമൊന്നുമില്ല കവി. അതൊക്കെ പാവം മനുഷ്യന്റെ മോഹവും ആശയുമല്ലേ ?അല്ലെങ്കിൽ മത കച്ചവടക്കാരന്റെ വിൽപ്പന ചരക്കല്ലേ?
സൃഷ്ടാവ് 2017-09-24 17:52:37
നിരോധിൻ ഉറകളാൽ 
നിറുത്താനാവില്ലെൻ 
അനുസ്യുത ജീവ 
ചൈതന്യ പ്രവാഹത്തെ
കണ്ടെത്തും ഞാൻ 
ശ്രീകോവിലുകളിൽ 
അൾത്താരകളിൽ 
ഇണചേരാൻ ഇടങ്ങൾ 
തടയാനാവില്ലൊരിക്കലും 
സൃഷ്ടിക്കായുള്ളെൻ 
വിഷയാസക്തി
ഞാൻ പുനർ ജനിച്ചു
കൊണ്ടേയിരിക്കും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക