Image

മദ്യപിച്ച് വാഹനമോടിച്ചു, തമിഴ് നടന്‍ ജയ് അറസ്റ്റില്‍

Published on 23 September, 2017
മദ്യപിച്ച് വാഹനമോടിച്ചു, തമിഴ് നടന്‍ ജയ് അറസ്റ്റില്‍

തമിഴ് യുവനടന്‍ ജയ് അറസ്റ്റില്‍ . മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റത്തിനാണ് പോലീസ് താരത്തെ കസ്റ്റഡിയില്‍ എടുത്തത്. ജയ്!യുടെ കാര്‍ നിയന്ത്രണം വിട്ട് അഡയാര്‍ ഫ്‌ലൈഓവറില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ജയ് മദ്യപിച്ചെന്ന മനസിലാക്കിയതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അമിതവേഗതയിലായിരുന്നു ജയ് വാഹനമോടിച്ചതെന്നും പൊലീസ് പറഞ്ഞു. അപകടത്തില്‍ താരത്തിന്റെ ഔഡി കാറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക