Image

നോര്‍ക്ക റൂട്ട്‌സ് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു

Published on 23 September, 2017
നോര്‍ക്ക റൂട്ട്‌സ് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു
 
അബുദാബി: നോര്‍ക്ക റൂട്ട്‌സ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. കേരള സോഷ്യല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഡയറക്ടര്‍ ഒ.വി. മുസ്തഫ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പ്രവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്നും തിരിച്ചറിയല്‍ കാര്‍ഡ് അത്തരം പ്രവര്ത്തനങ്ങള്‍ക്ക് എളുപ്പമാര്‍ഗം ആകുമെന്നും ഇത്തരം സംരംഭങ്ങള്‍ ഇത്രയും ജനകീയ മാക്കുന്നതില്‍ കേരള സോഷ്യല്‍ സെന്റര്‍ പോലുള്ള സംഘടനകളുടെ സേവനം വളരെ വിലപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. 

ബാബുരാജ് പീലിക്കോട് നോര്‍ക്ക റൂട്ട്‌സ് കാര്‍ഡിന്റെ പ്രാധാന്യത്തെ പറ്റി വിശദീകരിച്ചു. ഏകദേശം പതിനായിരത്തോളം കാര്‍ഡുകളാണ് കഐസ്സി വഴി നേരിട്ട് നല്‍കിയിട്ടുള്ളത്. നോര്‍ക്ക റൂട്ട്‌സ് സാക്ഷ്യപെടുത്താന്‍ വിദേശത്ത് അംഗീകാരമുള്ള സംഘടനയാണ് കേരള സോഷ്യല്‍ സെന്റര്‍. 

കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് പത്മനാഭന്‍, കഐസ്സി സെക്രട്ടറി മനോജ്, അജീബ് എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക