Image

ഇന്ത്യന്‍ എംബസിയും ഐഎസ്സി കമ്യൂണിറ്റി വെല്‍ഫെയര്‍ സെഷനും സംയുക്തമായി സംവാദം 26 ന്

Published on 23 September, 2017
ഇന്ത്യന്‍ എംബസിയും ഐഎസ്സി കമ്യൂണിറ്റി വെല്‍ഫെയര്‍ സെഷനും സംയുക്തമായി സംവാദം 26 ന്
   
അബുദാബി: ഇന്ത്യന്‍ എംബസിയും ഐഎസ്സി കമ്യൂണിറ്റി വെല്‍ഫെയര്‍ സെഷനും സംയുക്തമായി സംവാദം നടത്തുന്നു. സെപ്റ്റംബര്‍ 26 ന് (ചൊവ്വ) വൈകുന്നേരം ഏഴിന് ഐഎസ്സി മേയിന്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി. 

മലയാളികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ ആസ്പദമാക്കി നടത്തുന്ന ചര്‍ച്ചയില്‍ കേരള സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ നേതൃത്വം നല്‍കും. 

ചടങ്ങില്‍ എംഎല്‍എ മാരായ എ. പ്രദീപ്കുമാര്‍ (കോഴിക്കോട് നോര്‍ത്ത്), വീണ ജോര്‍ജ് (ആറന്മുള), ചിറ്റയം ഗോപകുമാര്‍ (അടൂര്‍), കെ.ബി. ഗണേഷ് കുമാര്‍ (പത്തനാപുരം), സണ്ണി ജോസഫ് (പേരാവൂര്‍), വി.പി. സജീന്ദ്രന്‍ (കുന്നത്തുനാട്), എം. ഉമ്മര്‍ (മഞ്ചേരി), കെ. കൃഷ്ണന്‍കുട്ടി (ചിറ്റൂര്‍) എന്നിവരും ഐഎന്‍പിഎ ഡയറക്ടര്‍ ജനറല്‍ ഡോ. ബിജു ലക്ഷ്മണനും പങ്കെടുക്കും. 

ചര്‍ച്ചയില്‍ പങ്കെടുത്ത് അവരുടെ മണ്ഡലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കും. 

വിവരങ്ങള്‍ക്ക്: 02 6730066. 

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക