Image

ദൈവഭവനം വിശുദ്ധ സ്ഥലം: മാര്‍ മൂലക്കാട്ട്; റോക്ക് ലാന്‍ഡില്‍ സെന്റ് മേരീസ് ക്‌നാനായ ദേവാലയം ആശീര്‍വദിച്ചു

ചിത്രങ്ങള്‍ : ബിനു തോമസ്, ജൂലിയ ഡിജിറ്റല്‍ ക്രിയേഷന്‍സ് Published on 24 September, 2017
ദൈവഭവനം വിശുദ്ധ സ്ഥലം: മാര്‍ മൂലക്കാട്ട്; റോക്ക് ലാന്‍ഡില്‍ സെന്റ് മേരീസ് ക്‌നാനായ ദേവാലയം ആശീര്‍വദിച്ചു
ന്യൂയോര്‍ക്ക്: രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും എത്തിയ വിശ്വാസി സമൂഹത്തിന്റെ പ്രാര്‍ത്ഥനാമന്ത്രങ്ങളുയരവെ ക്‌നാനായ ജനതയ്ക്കുവേണ്ടി റോക്ക് ലാന്‍ഡിലെ ഹാവര്‍‌സ്റ്റോയില്‍ വാങ്ങിയ വിശുദ്ധ മാതാവിന്റെ നാമഥേയത്തിലുള്ള ദേവാലയം കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് എന്നിവര്‍ ആശീര്‍വദിച്ചു. ഇതോടെ ക്‌നാനായ സമുദായത്തിനു അമേരിക്കയില്‍ പതിമൂന്നാമത്തേയും, ന്യൂയോര്‍ക്കില്‍ രണ്ടാമത്തേയും പള്ളി വിശ്വാസി സമൂഹത്തിന്റേതായി.

രണ്ടു ഡസന്‍ വൈദീകര്‍ സഹകാര്‍മികരായ വിശുദ്ധ കുര്‍ബാന മധ്യേ മാര്‍ മാത്യു മൂലക്കാട്ട് നടത്തിയ ശ്രദ്ധേയമായ പ്രഭാഷണത്തില്‍ ഇതൊരു സ്വപ്ന സാക്ഷാത്കാരമാണെന്നു ചൂണ്ടിക്കാട്ടി. കാനായിലെ കല്യാണത്തിനു വീഞ്ഞ് തികയാതെ വന്നപ്പോള്‍ മധ്യസ്ഥയായി ഇടപെട്ട വിശുദ്ധ മാതാവിന്റെ കാരുണ്യം അനുസ്മരിച്ചാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. ഇവിടെയും മാതാവിന്റെ കാരുണ്യം ഉണ്ട്.

വിശ്വാസത്തില്‍ ഐക്യപ്പെടുകയും, പാരമ്പര്യത്താല്‍ പരസ്പര ബന്ധം ഊട്ടിയുറപ്പിക്കുകയും ചെയ്യുന്ന സമൂഹത്തിന്റെ അള്‍ത്താരയ്ക്കു മുന്നിലെ കൂട്ടായ്മയാണിത്.

പതിനെട്ട് വര്‍ഷം മുമ്പ് റോക്ക് ലാന്‍ഡില്‍ ക്‌നാനായ ദേവാലയം വാങ്ങിയപ്പോള്‍ കുന്നശ്ശേരി പിതാവ് അഭിമാനപൂര്‍വ്വം അതേപ്പറ്റി പറയുമായിരുന്നു. അതിനുശേഷം ഒരുപാട് വെള്ളം ഒഴുകിപ്പോയി. അവയുടെ വിശദാംശങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല.

ഒരത്ഭുതമായാണ് ഈ പള്ളി നമുക്ക് ലഭിച്ചത്. വിശുദ്ധ അമ്മ തീര്‍ച്ചയായും നമ്മോടൊപ്പമുണ്ട്. വിശുദ്ധ കുര്‍ബാന അര്‍ഹമായ രീതിയില്‍ അര്‍പ്പിക്കുവാന്‍ മാതാവ് കനിഞ്ഞു.

നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് ഈ ദേവാലയം. ഇതിനു രൂപംകൊടുത്ത പിതാക്കന്മാരെ നാം ഓര്‍മിക്കുന്നു. പള്ളി തന്ന ന്യൂയോര്‍ക്ക് ആര്‍ച്ച് ഡയോസിസിനോട് നന്ദി പറയുന്നു. പള്ളി ലഭിക്കുന്നതിനായി വികാരി ഫാ. ജോസ് ആദോപ്പള്ളില്‍ ഏറെ ശ്രമിച്ചു. ഒരുപാട് വിഷമതകള്‍ സഹിക്കുകയും ചെയ്തു. മാര്‍ അങ്ങാടിയത്തിനോടും നന്ദി പറയുന്നു.

ഏശയ്യാ പ്രവാചകന്‍ ദേവാലയത്തെപ്പറ്റി പറയുന്നത് ദൈവ മഹത്വം കുടികൊള്ളുന്ന സ്ഥലമെന്നാണ്. അവിടുത്തെ സാന്നിധ്യം നാം പള്ളിയില്‍ അനുഭവിക്കുന്നു. ദൈവത്തിന്റെ മഹാ ഗാംഭീര്യം അറിയുന്നു. മനുഷ്യന്റെ നിസാരതയും ദൈവത്തിന്റെ അപാരതയും നാം അവിടെ കണ്ടെത്തുന്നു. മാലാഖമാരോടൊപ്പം ദൈവ മഹത്വം പാടാനുള്ള ഇടമാണിത്.

പള്ളി നിര്‍മ്മിക്കാനുള്ള ശ്രമങ്ങളെ വിശുദ്ധ പൗലോസും ചൂണ്ടിക്കാട്ടുന്നു. ബാലനായ യേശു സിനഗോഗില്‍ സേവനമനുഷ്ഠിക്കാന്‍ പോകുന്നതും, തന്റെ പിതാവിന്റെ ആലയത്തെ അശുദ്ധമാക്കുന്നവരെ ഓടിക്കുന്നതും നാം സുവിശേഷത്തില്‍ വായിക്കുന്നു.

പള്ളിയെ ദൈവ ഭവനമായി സംരക്ഷിക്കുക. എല്ലാ കാര്യങ്ങള്‍ക്കും ഉപയോഗിക്കാനുള്ള സ്ഥലമല്ല പള്ളി. പല കാര്യങ്ങള്‍ ചെയ്യുന്ന കൂടെ വിശുദ്ധ കുര്‍ബാനയും അര്‍പ്പിക്കാനുള്ള സ്ഥലമല്ല അത്. അങ്ങനെ വന്നാല്‍ പള്ളിക്ക് എന്ത് പ്രസക്തി?

നിങ്ങള്‍ ദൈവത്തിന്റെ ആലയങ്ങളാണ്. ദൈവത്തിന്റെ ആലയങ്ങളായി ജീവിക്കുകയും വേണം. യഥാര്‍ത്ഥ പ്രകാശം ദൈവത്തില്‍ നിന്നാണ്. താന്‍ തന്നെയാണ് വെളിച്ചമെന്ന് യേശു പറഞ്ഞു. അവിടുന്ന് നമുക്ക് നിത്യജീവന്‍ നല്‍കുന്നു.

ധുര്‍ത്ത പുത്രന്‍ തിരിച്ചുവരുമ്പോള്‍ സ്വീകരിക്കാന്‍ അങ്ങ് കാത്തിരിക്കുന്നു. നമുക്ക് വേണ്ടിയും മദ്ധ്യസ്ഥത പറയാന്‍ വിശുദ്ധ അമ്മയും ഇവിടെയുണ്ട്.

ദൈവത്തോടൊപ്പം നാം ശക്തിപ്രാപിക്കുന്നു. ദൈവത്തോടൊപ്പമല്ലെങ്കില്‍ എല്ലാം വ്യര്‍ത്ഥമാകുന്നു. ഈ ദിനം കണ്ട് കുന്നേശേരി പിതാവ് സ്വര്‍ഗ്ഗത്തിലിരുന്ന് സന്തോഷിക്കുന്നുണ്ടാകും. ദേവാലയം എല്ലാവര്‍ക്കും വേണ്ടിയാണ്.

ഫാ. ജോണ്‍ ആദോപ്പള്ളി കടന്നുപോയ വിഷമതകള്‍ തനിക്കറിയാം. പ്രയാസങ്ങളില്‍ ദൈവം കൂടുതല്‍ സഹായിക്കും. സഹനത്തിലൂടെയാണ് നേട്ടങ്ങളുടെ കിരീടമെത്തുന്നത്- മൂര്‍ മൂലക്കാട്ട് ചൂണ്ടിക്കാട്ടി.

കൂദാശയ്ക്കും വിശുദ്ധ കുര്‍ബാനയ്ക്കും ശേഷം നടത്തിയ പൊതുസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച മാര്‍ ജേക്കബ് അങ്ങാടിയത്ത് വിവിധ പ്രശ്‌നങ്ങള്‍ മൂലമാണ് ഈ പള്ളിയിലേക്ക് ആരാധന മാറ്റിയതെന്നു ചൂണ്ടിക്കാട്ടി. ക്‌നാനായ വിഭാഗത്തിന്റെ റോക്ക് ലാന്‍ഡിലെ ഏക ദേവാലയമാണിത്. വിശ്വാസത്തിലും ഭക്തിയിലും വളരുവാന്‍ പള്ളി വേണം. നമ്മുടെ പാരമ്പര്യവും തനിമയുമൊക്കെ കാക്കാന്‍ നമ്മുടെ തന്നെ പള്ളി ഉണ്ടായിരിക്കുന്നതാണ് നല്ലത്. പള്ളി നമ്മുടേതാകുമ്പോള്‍ അതിന്റേതായ പ്രാധാന്യം കൈവരുന്നു. വിശ്വാസത്തിലും ഭക്തിയിലും സ്‌നേഹത്തിലും കെട്ടിപ്പെടുത്തവയാണ് ദേവാലയങ്ങള്‍. നമ്മുടെ ആത്മീയവും സാമൂഹികവുമായ ജീവിതത്തിനും പള്ളി മുതല്‍ക്കൂട്ടാകുന്നു- അദ്ദേഹം പറഞ്ഞു.

ഒരു വര്‍ഷം മുമ്പ് ബിഷപ്പ് മാര്‍ അങ്ങാടിയത്തിനൊപ്പം ഈ പള്ളി സന്ദര്‍ശിച്ച കാര്യം വികാരി ഫാ. ജോസ് ആദോപ്പള്ളി അനുസ്മരിച്ചു. പള്ളി ലഭിക്കുവാന്‍ പ്രാര്‍ത്ഥിക്കുവാനാണ് അദ്ദേഹം ഉപദേശിച്ചത്. അതിപ്പോള്‍ ഫലവത്തായി. അതിന്റെ ആശീര്‍വാദ കര്‍മ്മത്തില്‍ മൂലക്കാട്ട് പിതാവ് പങ്കെടുക്കെണ്ടത് അത്യന്താപേക്ഷിതമായിരുന്നു. സദയം അദ്ധേഹം നമ്മുടെ ക്ഷണം സ്വീകരിച്ചു. നമ്മുടെ പൈതൃകവും ആചാരങ്ങളും അഭംഗുരം കാക്കാന്‍ ദേവാലയം ആവശ്യമാണു. നമ്മുടെ ക്‌നാനായ പൈതൃകം തകര്‍ക്കാന്‍ ആര്‍ക്കുമാവില്ല.

ക്‌നാനായ സമുദായ ചരിത്രത്തില്‍ പുതിയ ഒരധ്യായമാണിതെന്ന് വികാരി ജനറാള്‍ ഫാ. തോമസ് മുളവനാല്‍ പറഞ്ഞു.

ഇതു തന്റെ ഇടവക പള്ളിയായിരുന്നുവെന്ന് ഹാവര്‍‌സ്റ്റോ മേയര്‍ മാത്യു കൊഹട്ട് പറഞ്ഞു. സ്ലോവാക്യന്‍ കുടിയേറ്റക്കാരാണ് ഒന്നര നൂറ്റാണ്ട് മുമ്പ് പള്ളി സ്ഥാപിച്ചത്. തന്റെ പിതാവും ഇവിടെയാണ്  ചെറുപ്പം മുതല്‍ ആരാധനയില്‍ പങ്കെടുത്തിരുന്നത്.

പക്ഷെ രണ്ടു വര്‍ഷം മുമ്പ് ന്യൂയോര്‍ക്ക് ആര്‍ച്ച് ഡയോസിസിന്റെ വിവേകരാഹിത്യം മൂലം (അണ്‍ വിസ്ഡം) പള്ളി അടച്ചു പൂട്ടി. എന്നാല്‍ ചിക്കാഗോ രൂപതയുടെ വിവേകം (വിസ്ഡം) മൂലം പള്ളി വീണ്ടും പുനര്‍ജനിച്ചു.

പള്ളിയില്‍ ആരാധനയ്ക്കായി ഞങ്ങള്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ സമൂഹം വളരുകയും വികസിക്കുകയും ചെയ്യുന്നതിനു ഞങ്ങളുടെ പിന്തുണയുണ്ടാകും. ഞങ്ങളോടൊപ്പം നിങ്ങള്‍ വരുന്നതില്‍ ഞങ്ങളുടെ സ്‌നേഹം അറിയിക്കുന്നു.

ന്യൂയോര്‍ക്ക് ക്‌നാനായ ഫൊറോനാ വികാരി ഫാ. തോമസ് തറയ്ക്കല്‍ പള്ളി അടയ്ക്കുകയല്ല, ഇടവകക്കാര്‍ മറ്റു സ്ഥലങ്ങളിലേക്ക് മാറിപ്പോകുകയാണ് ചെയ്തതെന്ന് മറുപടിയായി പറഞ്ഞു. നമുക്ക് പള്ളി കിട്ടാന്‍ വേണ്ടി സംഭവിച്ചതാകാം അത്-കൂട്ടച്ചിരികള്‍ക്കിടയില്‍ അദ്ധേഹം പറഞ്ഞു. ഞായറാഴ്ചത്തെ കുര്‍ബാന നടത്തിയതു കൊണ്ട് ഒരു കെട്ടിടം പള്ളി ആകുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂയോര്‍ക്കിലെ രണ്ടാമത്തെ ക്‌നാനായ ദേവാലയമാണിത്. കൂദാശാ കര്‍മ്മങ്ങളിലൂടെയാണ് സഭ വളര്‍ച്ച പ്രാപിക്കുന്നത്.

പതിനാല് വര്‍ഷം മുമ്പ് പള്ളിയില്‍ ആദ്യമായി കുര്‍ബാന അര്‍പ്പിച്ച ഫാ. ഏബ്രഹാം കളരിക്കല്‍, മയാമിയില്‍ നിന്നു വന്ന ജോസഫ് പതിയില്‍ (സെന്റ് ജൂഡ് ക്‌നാനായ പള്ളി ട്രസ്റ്റി), ജോര്‍ജ് ജോസഫ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഫാ. റെന്നി കട്ടയില്‍ ആയിരുന്നു പ്രദക്ഷണത്തിന്റെ എംസി.

ജോയി- ജൂലി വാഴമലയില്‍ (എംബ്ലം), ജോസഫ്-ഷര്‍ലി കിഴങ്ങേറ്റ് ( തീം സൊംഗ്), ബിനൊ-ആനി മുളക്കച്ചിറയില്‍ (എസ്സേ) എന്നിവര്‍ക്കു സമ്മാനങ്ങള്‍ ചടങ്ങില്‍ നല്‍കി. സമ്മാനാര്‍ഹരെ ഫിലിപ്പ് ചാമക്കാല പരിചയപ്പെടുത്തി.

പ്രോഗ്രാം കണ്‍വീനര്‍ തോമസ് പാലച്ചേരില്‍ നന്ദി പറഞ്ഞു. ചിക്കാഗോയില്‍ നിന്നു ജോയി ചെമ്മാച്ചേല്‍ അടക്കം 
വിവിധ സ്റ്റേറ്റുകളില്‍ നിന്നു ഒട്ടേറെ പേര്‍ പങ്കെടുത്തു വികാരിയച്ചന്റെ സഹോദരനും പിറവം പള്ളി വികാരിയുമായ ഫാ. തോമസ് ആദോപ്പള്ളില്‍ ചടങ്ങിനായെത്തി 

പള്ളിയില്‍ 350 പേര്‍ക്കും ബേസ്‌മെന്റില്‍ 150 പേര്‍ക്കും ആരാധനയില്‍ പങ്കെടുക്കാനുള്ള സംവിധാനമുണ്ട്. 46 പാര്‍ക്കിംഗ് ലോട്ട് സ്വന്തമായുണ്ട്. സമീപത്തെ സ്‌കൂളിന്റെ ലോട്ടും ഉപയോഗിക്കാം.

ആറു ലക്ഷം ഡോളറിനാണ് പള്ളി വാങ്ങിയത്. പള്ളിയോട് തൊട്ടടുത്തുള്ള റെക്ടറി തന്നെ ഒരു വീടാണ്. മൂന്നു ലക്ഷം ഡോളര്‍ സ്വരൂപിക്കുകയും ഇടവകാംഗങ്ങളില്‍ നിന്നു കടമായി മൂന്നു ലക്ഷം വാങ്ങുകയും ചെയ്താണ് തുക അടച്ചുതീര്‍ത്തത്.
ഫിലിപ്പ് ചാമക്കാല, സിബി മണലേല്‍, 
എബ്രഹാം പുലിയലകുന്നേല്‍ . റജി ഒഴുങ്ങാലില്‍  എന്നിവരാണ് ട്രസ്റ്റിമാര്‍. 

സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ചര്‍ച്ച്, ഹാവര്‍‌സ്റ്റോ, ആശീര്‍വാദം-കൂടുതല്‍ ചിത്രങ്ങള്‍-1
http://emalayalee.com/varthaFull.php?newsId=149845

സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ചര്‍ച്ച്, ഹാവര്‍‌സ്റ്റോ, ആശീര്‍വാദം-കൂടുതല്‍ ചിത്രങ്ങള്‍-2
http://emalayalee.com/varthaFull.php?newsId=149844

സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ചര്‍ച്ച്, ഹാവര്‍‌സ്റ്റോ, ആശീര്‍വാദം-കൂടുതല്‍ ചിത്രങ്ങള്‍-3
http://emalayalee.com/varthaFull.php?newsId=149843

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക