Image

ഇഴുകിചേര്‍ന്ന രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് ഐശ്വര്യ?

Published on 24 September, 2017
ഇഴുകിചേര്‍ന്ന രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് ഐശ്വര്യ?

ഐശ്വര്യ റായിയെ കുറിച്ചുള്ള ഗോസിപ്പുകള്‍ക്ക്  ഇനിയും വിരാമമാകുന്നില്ല. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ യേ ദില്‍ ഹേ മുശ്കില്‍ എന്ന ചിത്രത്തില്‍ രണ്‍ബീര്‍ കബീറിനൊപ്പമുള്ള ഐശ്വര്യയുടെ ഇന്റിമേറ്റ് രംഗങ്ങള്‍ ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇത് ഭര്‍ത്താവ് അഭിഷേക് ബച്ചനും ബച്ചന്‍ കുടുംബത്തിലും പ്രശ്‌നമുണ്ടാക്കിയെന്നും ഐശ്വര്യ ആത്മഹത്യക്ക് ശ്രമിച്ചെന്നും വരെ ഗോസിപ്പുകള്‍ വന്നു. താരതമ്ബതികള്‍ ഇവയെല്ലാം തള്ളിക്കളയുകയായിരുന്നു.

എന്നാല്‍ ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങള്‍ക്കില്ലെന്ന നിലപാടാണത്രേ താരം എടുത്തിരിക്കുന്നത്. ഓരോ രംഗവും ഇത്തരത്തില്‍ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യാന്‍ ആഷ് ശ്രമിക്കുന്നതായും അണിയറ പ്രവര്‍ത്തകര്‍ പറയുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക