Image

കൃപാഭിഷേകം 2017നു പെര്‍ത്തില്‍ തുടക്കമായി

Published on 24 September, 2017
കൃപാഭിഷേകം 2017നു പെര്‍ത്തില്‍ തുടക്കമായി
 
പെര്‍ത്ത്: ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്ന രണ്ടായിരത്തിലധികം വിശ്വാസികള്‍ക്കു ആത്മീയവിരുന്നായി കൃപാഭിഷേകം 2017ബൈബിള്‍ കണ്‍വെഷനു പെര്‍ത്തില്‍ തുടക്കായി. ലോകപ്രശസ്ത സുവിശേഷ പ്രഘോഷകനും അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ. ഡൊമിനിക് വാളംമ്‌നാലാണ് ഓസ്‌ട്രേലിയയിലെ സീറോ മലബാര്‍ രൂപതയുടെ മൂന്നാമത് വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ചുള്ള ബൈബിള്‍ കണ്‍വന്‍ഷന്‍ നയിക്കുന്നത്. 

പെര്‍ത്ത് മിഡില്‍സ്വാനിലെ ലാന്പാലെ കോളജ് ഓഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ 23നു ഉച്ചകഴിഞ്ഞാണ് കണ്‍വെന്‍ഷന്‍ ആരംഭിച്ചത്. രൂപതാ വികാരി ജനറാള്‍ ഫാ. ഫ്രാന്‍സീസ് കോലഞ്ചേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ആരംഭിച്ച വിശുദ്ധ കുര്‍ബാനയോടെയാണ് കണ്‍വന്‍ഷന്‍ ശുശ്രൂഷകള്‍ക്ക് തുടക്കംകുറിച്ചത്. പെര്‍ത്ത് സെന്റ് ജോസഫ് സീറോ മലബാര്‍ പള്ളി വികാരി ഫാ. അനീഷ് ജയിംസ് സഹകാര്‍മികനായി. 


സമാപന ദിവസമായ 25നു നടക്കുന്ന പൊതുസമ്മേളനത്തില്‍ ഓസ്‌ട്രേലിയയിലെ സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ അധ്യക്ഷതവഹിക്കും. പെര്‍ത്ത് അതിരൂപതാ മുന്‍ ആര്‍ച്ച് ബിഷപ്പ് ബാരി ഹിക്കി മുഖ്യ പ്രഭാഷണം നടത്തും. 

റിപ്പോര്‍ട്ട്: പ്രകാശ് ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക