Image

ഈണമാണ് താരം(ജോര്‍ജ് തുമ്പയില്‍: പകല്‍ക്കിനാവ്- 70)

ജോര്‍ജ് തുമ്പയില്‍ Published on 25 September, 2017
ഈണമാണ് താരം(ജോര്‍ജ് തുമ്പയില്‍: പകല്‍ക്കിനാവ്- 70)
അമേരിക്കന്‍ മാധ്യമങ്ങള്‍ ഒന്നാകെ ഒരു ഇന്ത്യന്‍ സ്ത്രീയെ പുകഴ്ത്തി എഴുതിയിരിക്കുന്നു.  പാക്കിസ്ഥാനെ 'ടെററിസ്ഥാന്‍' എന്നു വിളിച്ച് ലോകമാകെ ശ്രദ്ധ നേടിയ ഈ സുന്ദരിയാണ് ഇപ്പോഴത്തെ താരം. പേര്, ഈണം (Eenam) ഗംഭീര്‍. 

ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം സെക്രട്ടറി, ലോകമാകെ നിറഞ്ഞു നില്‍ക്കുന്ന വിധത്തില്‍ ഇന്ത്യയുടെ ശബ്ദം. ഐക്യരാഷ്ട്ര സഭയില്‍ ഭീകരതയെ പിന്തുണയ്ക്കുന്ന ഏഷ്യയിലെ ഒരേയൊരു രാജ്യമാണ് ഇന്ത്യയെന്നു പാക്കിസ്ഥാന്‍ മുദ്ര കുത്തിയപ്പോള്‍ പല്ലും നഖവും ഉപയോഗിച്ച് അതിനെ എതിര്‍ത്ത സെക്രട്ടറി. ഈണത്തിന്റെ വാക്ചാതുര്യത്തിനും രാജ്യസ്‌നേഹത്തിനും മുന്നില്‍ ഐക്യരാഷ്ട്ര സഭയിലെ മുഴുവന്‍ അംഗങ്ങളും കൈയടിച്ചാണ് അഭിനന്ദിച്ചത്. 

അങ്ങനെയുള്ള ഈണത്തെക്കുറിച്ച് കൂടുതല്‍ തിരക്കിയപ്പോള്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ജോലി നോക്കുന്ന ഒരു സെക്രട്ടറി എന്നു മാത്രമാണ് മനസ്സിലാക്കിയത്. വിദേശ മാധ്യമങ്ങള്‍ കൂടുതല്‍ പുകഴ്ത്തിയ ഈ ഇന്ത്യന്‍ സ്ത്രീ ഒരു രാജ്യത്തെ മുഴുവന്‍ ലോകത്തിനു മുന്നില്‍ പ്രതിനിധീകരിക്കുന്നതാണെന്നു കൂടി ഓര്‍ക്കണം. അതു കൊണ്ട് തന്നെ, ഇവരുടെ ശബ്ദത്തിനു വേണ്ടി കൂടുതല്‍ കാതു കൂര്‍പ്പിക്കാന്‍ തന്നെ നിശ്ചയിച്ചു. സെപ്തംബര്‍ 21-ന് ഐക്യരാഷ്ട്ര സഭയെ മുഴുവന്‍ പ്രകമ്പനം കൊള്ളിച്ചു കൊണ്ടാണ് ഈണം സംസാരിച്ചത്. ഭീകരപ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനയെ കടിച്ചു കീറി കളഞ്ഞു ഈണം.

2005 ലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസ് ഓഫീസറാണ് ഈണം ഗംഭീര്‍. ഡല്‍ഹി യൂണിവേഴ്‌സിറ്റി ഹിന്ദു കോളേജില്‍ നിന്ന് ഗണിതശാസ്ത്ര ബിരുദം നേടിയ ഈണം ഉന്നതവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് ജനീവ സര്‍വകലാശാലയില്‍ നിന്നാണ്. ഈണത്തിന്റെ ആദ്യ പോസ്റ്റിംഗ് സ്‌പെയിനിലെ മാഡ്രിഡിലേക്കായിരുന്നു. സ്‌പെയിനിലെ ഇന്ത്യന്‍ എംബിസിയിലെ നയതന്ത്രജ്ഞ എന്ന നിലയില്‍ തിളങ്ങിയ ഈണം സ്പാനിഷ് ഭാഷ പഠിച്ചു അതില്‍ മികവ് പുലര്‍ത്തിയാണ് യൂറോപ്പില്‍ നിന്നും വിട പറഞ്ഞത്. 

പിന്നീട്, അര്‍ജന്റീനയിലെ ഇന്ത്യന്‍ എംബസിയിലേക്കായിരുന്നു ഈണത്തിന്റെ രണ്ടാം ദൗത്യം. ദക്ഷിണ അമേരിക്കയിലെ രണ്ട് ദൗത്യങ്ങളില്‍ ആദ്യത്തേതായിരുന്നു ഇത്. രണ്ടാമത് ബ്രസീലിലേക്കായിരുന്നു. വിദേശദൗത്യങ്ങളില്‍ മികവ് പുലര്‍ത്തിയ ഈണം പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചെത്തി. വിദേശകാര്യ മന്ത്രാലയത്തില്‍ പാകിസ്താന്‍-അഫ്ഗാനിസ്ഥാന്‍-ഇറാന്‍ എന്നീ രാജ്യങ്ങളുടെ ചുമതലയായിരുന്നു അവര്‍ക്ക്.

ഐക്യരാഷ്ട്രസഭയിലേക്കുള്ള ഈണത്തിന് വരവ് ഒട്ടും യാദൃശ്ചികമായിരുന്നില്ല. ഈണം ഇന്ത്യയില്‍ നിന്നും വിദേശകാര്യങ്ങളിലെ നയതന്ത്രജ്ഞതയില്‍ പുലര്‍ത്തിയ മികവ് തന്നെയാണ് അവരെ യുഎന്നിലേക്ക് നിയമിക്കാന്‍ ഭാരതസര്‍ക്കാരിനെ പ്രേരിപ്പിച്ചത്. സുരക്ഷാ കൗണ്‍സില്‍ പരിഷ്‌കരണം, പ്രതിരോധഭീകരത, സൈബര്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ എന്നിവയിലെ ഈണത്തിന്റെ സ്‌പെഷ്യലൈസ്ഡ് ചുമതലകള്‍ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യക്ക് ഏറെ ഗുണം ചെയ്തു. ഭീകരപ്രവര്‍ത്തനങ്ങളില്‍ വിദേശരാജ്യങ്ങളുടെ പങ്കിനെ സംബന്ധിച്ചിടത്തോളം ഈണം നടത്തിയ പഠനങ്ങള്‍ ഇന്ത്യയ്ക്ക് സമ്മാനിച്ച മേല്‍ക്കൈ പലയിടത്തും പ്രയോജനപ്പെടുത്താനുമായി. യുനൈറ്റഡ് നേഷന്‍സ് സെക്യൂരിറ്റി കൗണ്‍സില്‍ അംഗീകരിക്കപ്പെട്ട പ്രത്യേക മിഷനുകളുമായി സഹകരിക്കുന്ന ഈണം ഇക്കാര്യത്തില്‍ ഇന്ത്യന്‍ പ്രാതിനിധ്യത്തിന്റെ പ്രതീകവുമാണ്.

പാക്കിസ്ഥാനെതിരേ ഈണം ഇങ്ങനെ ആഞ്ഞടിക്കുന്നത് ഇതാദ്യമല്ല.
കഴിഞ്ഞ വര്‍ഷം, സമാനമായ വിധത്തില്‍ ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ രക്തസാക്ഷിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് യുനൈറ്റഡ് നേഷന്‍സ് ജനറല്‍ അസംബഌയില്‍ വച്ച് ശക്തമായ പ്രതികരണം നല്‍കിയിരുന്നു. 2016 ല്‍ കശ്മീരിലെ സ്ഥിതിഗതികളെക്കുറിച്ച് ഷെരീഫിന്റെ നീണ്ട പ്രസംഗം, പാകിസ്താന്‍ ഒരു ഭീകരരാഷ്ട്രം എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ഈണം തിരിച്ചടിച്ചത്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷാഹിദ് അബ്ബാസി ഇന്ത്യ തീവ്രവാദത്തെ പിന്തുണയ്ക്കുന്നു എന്നു പറഞ്ഞപ്പോള്‍ മറുപടിയുമായി ഉണര്‍ന്ന ഈണം ഈറ്റപ്പുലിയുടെ ശൗര്യത്തോടെയാണ് മറുപടി നല്‍കിയത്.

'മൂന്നു ദശാബ്ദക്കാലം പാകിസ്താന്‍ ഒരു ഭീകരരാഷ്ട്രമായി പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന വസ്തു മറക്കരുത്. അയല്‍ രാജ്യം പാക്കിസ്ഥാന്‍ അല്ല അത് ടെററിസ്ഥാന്‍ ആണെന്നതും ഓര്‍ക്കണം. ഒസാമ ബിന്‍ ലാദന്‍, മുല്ല ഒമര്‍ തുടങ്ങിയ തീവ്രവാദികള്‍ക്ക് പാകിസ്താന്‍ നല്‍കിയ സുരക്ഷിത അഭയവും സുരക്ഷിതത്വത്തെക്കുറിച്ചും മറച്ചു പിടിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? പാകിസ്താന്‍ ഭീകരതയുമായി ബന്ധപ്പെട്ട ഒരു ഭൂമിശാസ്ത്ര രൂപമായി മാറിയിരിക്കുന്നു. 'ഭീകരതയുടെ അതിഭീകരത' സൃഷ്ടിക്കുന്ന പാകിസ്ഥാന്‍ ഇപ്പോള്‍ ഭീകരരാഷ്ട്രങ്ങളുടെ തലസ്ഥാനമായിരിക്കുന്നു.'- ഈണത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

ഭാരതസ്ത്രീകളുടെ ഈ പെരുമാറ്റരീതി ഇന്ത്യയുടെ മുഖം ലോകത്തിനു മുന്നില്‍ പ്രസരിപ്പിക്കുന്നതില്‍ കാര്യമായ പങ്ക് വഹിക്കുന്നുണ്ടെന്നു പറയാതെ വയ്യ. ഈണം എന്ന ഇന്ത്യന്‍ വനിത ഒറ്റപ്പെട്ട സംഭവമല്ല. പാക്കിസ്ഥാന്‍ എന്ന രാഷ്ട്രം നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങളെ മുഴുവന്‍ അപലപിക്കുകയും ലോകത്തിന്റെ മുന്നിലേക്ക് പാക്ക് മുഖപടം പിച്ചിച്ചീന്തിയെറിയുകയും ചെയ്യാന്‍ ഈണം കാണിച്ച ആര്‍ജ്ജവത്വത്തിന് എത്ര അഭിനന്ദിച്ചാലും മതിയാകില്ല. അമേരിക്കയിലെത്തിയാണ് ഈണം ഇത്തരത്തില്‍ ധീരോദാത്ത വനിതയായി മാറിയെന്നത് തന്നെ പുളകമണിയിക്കുന്നു. ഒരു ഇന്ത്യക്കാരന് അഭിമാനിക്കാന്‍ ഇതില്‍ കൂടുതല്‍ എന്തു വേണം? ജയ് ഹിന്ദ്.
ഈണമാണ് താരം(ജോര്‍ജ് തുമ്പയില്‍: പകല്‍ക്കിനാവ്- 70)
Join WhatsApp News
Dinakaran 2017-09-25 08:47:25
Good Article. i read it in Washington Post. Nice presentation Mr. George. All Indian's have the responsiblity to appalause this Lady. Salute...
Kavitha 2017-09-25 08:49:36
Great Article. Excellent ! Eenam, the UN Secreatary have the ablitiy to do against Pakistan terrorism. This type of artlcle must be boosted...
Skariah Philip 2017-09-25 08:51:22
Nalla Knowledge tharunna ezhuthu.. Thumpayil, you are a matured writer to show this type of eligibility rather than soap news from around us. Keep well.
Mathew Thomas 2017-09-25 08:54:51
പ്രിയപ്പെട്ട തുമ്പയിൽ, ഈണം നടത്തിയ പ്രസംഗത്തെ കുറിച്ച് ചാനൽ കണ്ടിരുന്നു... എന്നാൽ ഈ സ്ത്രീ ആരാണ് എന്ന് അറിയില്ലാരുന്ന്... താങ്കളുടെ ലേഖനം വായിച്ചപ്പോ ഇവരെ കുറിച്ച് ഒരു നല്ല അനുഭവം കിട്ടി. ഇത്തരം ഇന്ഫോര്മാറ്റിക് ആയിട്ടുള്ള എഴുത്തുകൾ തുടരണം... Houston Hurricane കുറച്ചു കൂടി നന്നായി റിപ്പോർട്ട് ചെയ്യണം... സെരിക്കും എവിടെ rehabilitation ഒന്നും നടക്കുന്നില്ല... we all are in the same situation.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക