Image

ഇന്ദ്രജിത്തിന്റെ തമിഴ്‌ ചിത്രം നരഗാസുരന്‍ ഒരുങ്ങുന്നു

Published on 25 September, 2017
ഇന്ദ്രജിത്തിന്റെ തമിഴ്‌ ചിത്രം നരഗാസുരന്‍ ഒരുങ്ങുന്നു

മലയാള താരം ഇന്ദ്രജിത്‌ അഭിനയിക്കുന്ന കാര്‍ത്തിക്‌ നരേന്‍ സംവിധാനം ചെയ്യുന്ന തമിഴ്‌ ചിത്രമാണ്‌ നരഗാസുരന്‍. ധ്രുവങ്ങള്‍ പതിനാറ്‌ എന്ന ആദ്യചിത്രത്തിലൂടെ തന്നെ സിനിമാ പ്രേക്ഷകരെ അമ്പരപ്പിച്ച സംവിധായകനാണ്‌ കാര്‍ത്തിക്‌.

ചിത്രത്തില്‍ അരവിന്ദ്‌ സ്വാമിക്കൊപ്പം നായകപ്രാധാന്യമുളള വേഷത്തിലാണ്‌ ഇന്ദ്രജിത്‌ എത്തുക. സുന്ദീപ്‌ കിഷന്‍, ശ്രേയ ശരണ്‍,ആത്മിക എന്നിരാണ്‌ മറ്റു താരങ്ങള്‍. ഗൗതം മേനോന്‍ ആണ്‌ നിര്‍മാണം.
ആക്ഷന്‍ പ്രാധാന്യമുളള ഗ്യാങ്ങ്‌സ്‌റ്‌റര്‍ ചിത്രവുമായാണ്‌ ഇത്തവണ കാര്‍ത്തിക്‌ എത്തുന്നത്‌.30 ദിവസം കൊണ്ട്‌ ചിത്രം പൂര്‍ത്തിയാക്കാനാണ്‌ സംവിധായകനായ കാര്‍ത്തിക്‌ ലക്ഷ്യമിടുന്നത്‌. സുജിത്‌ സാരംഗാണ്‌ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്‌.

2016ലെ ഏറ്റവും മികച്ച തമിഴ്‌ ക്രൈം ത്രില്ലര്‍ എന്നാണ്‌ കാര്‍ത്തിക്കിന്റെ ആദ്യ ചിത്രമായ ധ്രുവങ്ങള്‍ പതിനാറിനെ കുറിച്ച്‌ സമൂഹ മാധ്യമങ്ങളില്‍ വന്ന പ്രശംസ. സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ ലുക്കിലെത്തിയ റഹ്മാന്റെ തകര്‍പ്പന്‍ പ്രകടനവും ചിത്രത്തിന്റെ മുതല്‍ക്കൂട്ടായിരുന്നു. 

ജെയ്‌ക്‌സ്‌ ബിജോയ്‌ ആയിരുന്നു ചിത്രത്തിന്റെ പശ്ചാത്തല സംഗീതം. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ തമിഴില്‍ ലോ ബജറ്റില്‍ തയ്യാറാക്കി ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയ ചിത്രം കൂടിയായിരുന്നു ധ്രുവങ്ങള്‍ പതിനാറ്‌.




ഇന്ദ്രജിത്തിന്റെ തമിഴ്‌ ചിത്രം നരഗാസുരന്‍ ഒരുങ്ങുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക