പരിഭാഷ, സമാഹരണം: സര്‍ദാര്‍ സുധീര്‍ സിംഗ്Published on 08 March, 2012
ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന കപ്പലിന്റെ
കപ്പിത്താന് പറഞ്ഞു. പ്രിയ യാത്രക്കാരെ, കടല്‍ക്ഷോഭം മൂലം നമ്മുടെ കപ്പലിനു
കേടുപാടുകള്‍ പറ്റിയിട്ടുള്ളതിനാല്‍ യാത്രക്കാരില്‍ മൂന്നു പേര് കടലിലേക്കു ചാടി
കപ്പലിനെ രക്ഷ പെടുത്തണമെന്നപേക്ഷിക്കുന്നു. അതുകേട്ടു ഒരു ജപ്പാന്കാരന്
`ജപ്പാന് ജയിക്കട്ടെ' എന്നു ഉറക്കെ പറഞ്ഞുകൊണ്ടു കടലിലേക്കു ചാടി. അയാള്‍ക്കു
പിന്നാലെ ഒരു ജൂതന് `ഹലേലൂയ്യ' എന്നു പാടികൊണ്ടു കടലിലേക്കു ചാടി. മൂന്നാമന്
ആര്? എല്ലാവരും നിശ്ശബ്ദര്‍. അപ്പോള്‍ അതാ ഒരു സര്‍ദാര്‍ജി ഏണീറ്റു നിന്നു
പറയുന്നു. `സത് ശ്രീയാ കാല്, വഹെ ഗുരുജി, ജയ് ഭവാനി, ജയ് ക്രുഷ്ണ.. ജെയ് മാ
കാളി, ജെയ് മാ ദുര്‍ഗ, ജെയ് ഹനുമാന്, ജെയ് ശിവ്ശങ്കര്, ജെയ് ബാബനാനാക് ജി,
ജെയ് ജവാന് ജെയ് കിസാന്‍ , ജെയ് ഇ-മലയാളി, ജെയ് അമേരിക്കന്‍ മലയാളികള്‍, ജെയ്
ശ്രീ സി. ആന്‍ഡ്രൂസ്, ജെയ് ശ്രീ ജോസ് ചെരിപുറം ജെയ് സുധീര്‍ പണിക്കവീട്ടില്‍
പിന്നെ സര്‍ദാര്‍ജി അത്യുച്ചത്തില്‍' ഭാരത് മാതാക്കി ജയ്` എന്നു ആവേശത്തോടെ
വിളിക്കുകയും അടുത്തു നിന്ന ഒരു പാകിസ്ഥാാനിയെ കടലിലേക്കു തള്ളിയിടുകയും
ചെയ്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല