Image

ദേശീയ ഗാനം പ്രതിക്കൂട്ടില്‍ (കണ്ടതും കേട്ടതും: ബി.ജോണ്‍ കുന്തറ)

ബി.ജോണ്‍ കുന്തറ Published on 26 September, 2017
ദേശീയ ഗാനം പ്രതിക്കൂട്ടില്‍ (കണ്ടതും കേട്ടതും:  ബി.ജോണ്‍ കുന്തറ)
'ആരെങ്കിലും കരുതിക്കൂട്ടി ദേശീയ ഗാനാലാപനത്തെ ഏത് പൊതുവേദിയിലും ബഹുമാനിക്കുന്നില്ലെങ്കില്‍ അത് ജയിലില്‍ പോകുന്ന കുറ്റമായിരിക്കും ' ഈനിയമം അമേരിക്കയിലേതല്ല എന്നാല്‍ 1971ല്‍ ഇന്ത്യയില്‍ പാസ്സാക്കിയ നിയമം.
എല്ലാരാജ്യങ്ങള്‍ക്കും അവരുടേതായ ദേശീയ പതാകയും ഗാനവുമുണ്ട് ഇവരണ്ടുമാണ് ഓരോ രാജ്യത്തിന്റ്റെയും തനിമയും അഭിമാനവും. ഇത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയോ ഭരണാധികാരിയുടെയോ സ്വന്തമല്ല ഭരനങ്ങള്‍ മാറിവരും നേതാക്കള്‍ മാറും എന്നാല്‍ ഇവരണ്ടും ഒരിക്കലും ആര്‍ക്കും മാറ്റുവാന്‍ പറ്റില്ല.

അമേരിക്കയില്‍ പലപ്പോഴും ദേശീയ പതാകയേയും ഗാനത്തേയും ധിക്കരിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ നടക്കാറുണ്ട്. അതിനൊന്നും ഒരുപാട് പ്രാധാന്യത ആരുംതന്നെ കൊടുക്കാറില്ല എന്നാല്‍ ഈയടുത്ത കാലങ്ങളില്‍ ഒരുമാറ്റം വന്നിരിക്കുന്നു.
N.F.Lകളികള്‍ നടക്കുന്ന വേദികളില്‍ കളിക്കാര്‍ ഒറ്റക്കെട്ടായി ദേശീയ ഗാനത്തെയും പതാകയേയും അപമാനിക്കുന്ന പ്രവണത ഈയടുത്തകാലത്തു തുടങ്ങിയിരിക്കുന്നു. ഇവര്‍ പറയുന്നത് അമേരിക്കയില്‍ പോലിസുകാര്‍ വര്‍ഗീയത കാട്ടുന്നു കൂടാതെ പ്രസിഡന്റ്റ് ഡൊണാള്‍ഡ് ട്രംപ് ഒരു വര്‍ഗീയ വാതിയും .ഇതില്‍ ഈ മില്യനയര്‍ കളിക്കാര്‍ക്ക് അമര്ഷമുണ്ടെങ്കില്‍ അത് പ്രകടിപ്പിക്കുന്നത് ഈനാടിന്റ്റെയും നാട്ടുകാരുടേയും അഭിമാനചിന്നങ്ങളില്‍ ചെളിവാരിയെറിഞ്ഞിട്ടാണോ?
മുതൂര്‍ന്നു വരുന്നതലമുറക്ക് ഇതാണോ നിങ്ങള്‍ക്കുനല്‍കുവാന്‍ പറ്റുന്ന മാതൃക? അനേകം കുട്ടികള്‍ നിങ്ങളുടെ കളികള്‍ കാണുന്നുണ്ട് എന്ന ചിന്ത നിങ്ങള്‍ക്കുണ്ടോ? മറ്റെത്രയോ വേദികള്‍ നിങ്ങള്‍ക്കു കിട്ടും നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതിന് . നിങ്ങളെല്ലാം സൂപ്പര്‍ സ്റ്റാറുകളായതിനാല്‍ മെഗാഫോണ്‍ കിട്ടുന്നതിന് യാതൊരു വിഷമവുമില്ല. നിങ്ങള്‍ പറയുന്നതൊക്കെ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്യും.

നിങ്ങള്‍ക്കു വേണമെങ്കില്‍ പണിമുടക്കാം പക്ഷേ നിങ്ങളുടെ ഉപഭോക്താക്കളെ വിളിച്ചു വരുത്തി അപമാനിക്കുന്നത് വെറും അഹങ്കാരം മാത്രം. നിങ്ങളുടെ കാഴ്ചക്കാരുടെ എണ്ണം ഇതുകൊണ്ടു വര്‍ധിക്കുവാന്‍  പോകുന്നില്ല കുറഞ്ഞുവരുന്നു എന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നു.
നിങ്ങള്‍ കാട്ടുന്ന തെമ്മാടിത്തരം അഭിപ്രായ സ്വാതന്ദ്ര്യത്തിന്റ്റെ ഒരുഭാഗമായി നിങ്ങള്‍ കാണുന്നു എന്നാല്‍ ഇതെല്ലാം ഈരാജ്യത്തു നടക്കും മറ്റു പലേ രാജ്യങ്ങളിലും ഇതുപോലുള്ള ബാലിശ പ്രവര്‍ത്തികള്‍ക്ക് ജയില്‍ശിക്ഷയാണ് നല്‍കുന്നത്. ചിലേടത്തൊക്കോ തലതന്നെ പോയെന്നുീവരും.
ഡൊണാള്‍ഡ് ട്രംപ് പ്രസിടന്റ്റായി തിരഞ്ഞെടുക്കപ്പെട്ടത് ഈ കളിക്കാരുടെ അമര്ഷത്തിന് ആക്കം കൂട്ടിയിട്ടുണ്ടോ? കളിക്കാരുടെ ഈപ്രകടനത്തില്‍ ട്രംപ് നടത്തിയ പരാമര്‍ശം ഒട്ടനവധി മാധ്യമങ്ങള്‍ക്ക് സഹിക്കുവാന്‍ പറ്റുന്നില്ല. ഇപ്പോള്‍ പലേ ചലിക്കുന്ന തലകളും മാധ്യമങ്ങളില്‍ പറയുന്നത് കളിക്കാര്‍ ഒട്ടനവധി കറുത്തവര്‍ഗക്കാര്‍ ആയതിനാലാണ് ട്രമ്പവരെ ടഛആ എന്ന് വിളിച്ചതെന്ന് അവിടെയും കുറ്റക്കാരന്‍ ട്രംപ്. എന്നുവയ്ച്ചാല്‍ ഹില്ലരി വിജയിച്ചിരുന്നെങ്കില്‍ കളിക്കാര്‍ക്ക് വര്‍ഗീയത ഒരു വിവാദവിഷയം ആകില്ലായിരുന്നു.

ഫുട്ട്ബാള്‍, അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരക്കളി മാത്രമല്ല ഒരു ദേശീയ സംഭവമാണ് അമേരിക്കന്‍ ഫുട്ബാള്‍. N.F.L എന്ന സംഘടന ഈ രാജ്യത്തെ ഒരു മഹാ പ്രസ്ഥാനം. മറ്റൊരു രാജ്യത്തും ഇതുപോലുള്ള ഒരു മത്സരക്കളിയില്ല. വാസ്തവം പറഞ്ഞാല്‍ ഇതൊരുകളിയല്ല യുദ്ധമാണ് കളിക്കാരില്‍ പലര്‍ക്കും മാരകമായ ഇഞ്ചുറി വരുത്തിവയ്ക്കുന്നു.

വമ്പിച്ച വാണിജ്യ പ്രസ്ഥാനമാണിത് നൂറുകണക്കിനു ബില്യണ്‍ ഡോളറുകളുടെ കച്ചവടമാണ് ഇവര്‍ ഓരോ വര്‍ഷവും അമേരിക്കയില്‍ നടത്തുന്നത്. ഓരോ വര്‍ഷവും സൂപ്പര്‍ ബോള്‍ എന്നത് ഒരുകളിമാത്രമല്ല ഒരു പട്ടണത്തില്‍ നടക്കുന്ന ഏറ്റവും വലിയ സംഭവുമാണ്.ഇതൊരു കോടിപതികളുടെ അനേകം ക്ലബുകള്‍  കൂടിയിട്ടുള്ള ഒരു വമ്പന്‍ ബിസിനസ്സ് . അംഗങ്ങളായിട്ടുള്ള ഒരുകളിക്കാരന്റ്റെ ശരാശരി വാര്‍ഷികവരുമാനം 3 ദശലക്ഷം ഡോളറിനടുത്ത്. സൂപ്പര്‍ ബോളില്‍ വിജയിക്കുന്നവര്‍ക്ക് ഇതിന്റ്റെ ഒക്കെ പാതിമടങ്ങ് പ്രതിഭലമാണ് കിട്ടുന്നത്.

ഈഫുട്ട്ബാള്‍ കളികാലം ഓരോ വര്‍ഷവും ഓഗസ്റ്റ് അവസാനം തുടങ്ങുന്നു എല്ലാഞായറാഴ്ചകളിലും ഒട്ടനവധി അമേരിക്കക്കാര്‍ ഈകളികള്‍ കാണുന്നതിന് നൂറുകണക്കിന് ഡോളര്‍ മുടക്കി സ്‌റ്റേഡിയംങ്ങളില്‍ എത്തുന്നു കൂടാതെ അനേകലക്ഷങ്ങള്‍ ടീവികളുടെ മുന്നില്‍ മറ്റെല്ലാം മാറ്റിവയ്ച്ചു കുറ്റത്തിയിരുന്നു കാളികാണുന്നു. ഞാന്‍ കാണാറില്ല എങ്കിലും ഞങ്ങളുടെ വീട്ടില്‍ ഞായറാഴ്ച്ച വൈകുന്നേരങ്ങളില്‍ ഇതാണ് പ്രധാന വിഷയം.

നിങ്ങളീ കളിക്കാര്‍ കാട്ടുന്ന കോമാളിത്തരങ്ങള്‍ സാവധാനം നിങ്ങളുടെ വരുമാനത്തെയും നിങ്ങളുടെ ഉടമകളുടെ മടിശീലയേയും പ്രതികൂലമായി ബാധിക്കും. നിങ്ങളൊരു നിത്യോപയോഗ സാധനമൊന്നുമല്ല ഉണ്ടെങ്കിലേ ജീവിക്കുവാന്‍പറ്റൂ എന്നനിലക്ക് . ടി.വി.യില്‍ വേറേയും പരിപാടികള്‍ കാണാം. നിങ്ങള്‍ക്കു ഈനാടിന്റ്റെ ദേശീയ ചിഹ്നങ്ങളെ അപമാനിക്കുവാന്‍ അവകാശമുണ്ടെങ്കില്‍ നിങ്ങളുടെ കളികളെ ബഹിഷ്‌ക്കരിക്കുന്നതിന് ഞങ്ങള്‍ പ്രേഷകര്‍ക്കും അവകാശമുണ്ട്.

ദേശീയ ഗാനം പ്രതിക്കൂട്ടില്‍ (കണ്ടതും കേട്ടതും:  ബി.ജോണ്‍ കുന്തറ)
Join WhatsApp News
benoy 2017-09-26 17:10:01
I absolutely agree with Mr. Kunthara. And Boby Varghese's comment about Democrats is right on the money.
NFL fan 2017-09-26 19:40:51
I am waiting to see when this SOB president will be out.  Kunthara is BS
Democrat 2017-09-26 20:03:10
'As for your male and female slaves whom you may have-- you may acquire male and female slaves from the pagan nations that are around you. [NASB]
hope you understand the white extremists can buy us as a slave.
 Democrats brought the freedom. Don't forget, millions of Black People suffered to bring the freedom to all. You are just sucking the honey and then support the rich few.  It is like polio recovered guy cursing Bill gates who funded for it. Stupid ignorant Malayalees 
Boby Varghese 2017-09-27 09:25:04
Mr. Democrat, with all respect, let me tell you that it is the Republicans who brought you freedom. The  Republican president Abraham Lincoln fought for the freedom of the Blacks. Democratic party was for disintegration and the Republicans were for integration. Only after the time of Lyndon Johnson, who gave free money in the name of welfare, the black community flocked the Democratic party.
Tom abraham 2017-09-27 08:46:34

NFL players were wrong, President Trump s SOB use was wrong. There should be a nicer diplomatic approach to this kind of unpatriotic celebrity conduct. Kuthara is not balancing the issues. His worship of Trump is hypocritical.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക