Image

മൂല്യമാലിക- 2 - എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ Published on 08 March, 2012
മൂല്യമാലിക- 2 - എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍
11)അഹങ്കാരത്തോടൊപ്പമായ്
അനുഗ്രഹം വാഴാറില്ല
അഹംഭാവമത്രേ സര്‍വ്വ
അബദ്ധങ്ങള്‍ക്കും ഹേതുകം.

12)വിശ്വാസവഞ്ചനയ്‌ക്കൊപ്പമീലോകത്തില്‍
നീപമാം ഹീനമാം കുറ്റം മറ്റില്ലെടോ
ലോകരേ തോഷിപ്പിച്ചീടുന്നതാകിലും
ഈശ്വരനോടുനാം വഞ്ചന കാട്ടൊല്ല!

13)ക്ഷുദ്ബാധിതന്റെ മുന്നിലും
പൂപരൂപത്തില്‍ മാത്രമേ
വിഷ്ടപേശനുമീഭവി
പ്രത്യക്ഷപ്പെടാനാവുള്ളൂ.

14)ഉന്നതത്തിലേക്കറുന്നവന്
പാതാളഗര്‍ത്തമോര്‍മ്മവേണം
ഉച്ചത്തിലേറ്റുമേണിപ്പടി
പുച്ഛമായ് നോക്കാനിടവരാ!

15)പോയാണ്ടിലുണ്ടായിരുന്ന പത്രങ്ങളേ!
ഈയാണ്ടു നിങ്ങളെവിടെ മറഞ്ഞുപോയ്?
കായബലത്തില്‍ ഞെളിയുന്ന മര്‍ത്യരേ!
പോയിടും നിങ്ങളുമീവണ്ണമോര്‍ക്കുക!

16)തള്ള തന്‍ പാലു കുടിച്ചുവളരാത്ത
പിള്ളയ്ക്കു മാതൃവിചാരമുണ്ടാകൊലാ?
പള്ളാടെ, രുമ, യിവറ്റതന്‍ പാലാണ്
പിള്ളാരിലുള്ള മൃഗീയതാ കാരണം.

17)സ്വന്ത നീളം നിനയ്ക്കാതെ
ഹന്ത, പായില്‍ ക്കിടപ്പവന്‍
സ്വന്ത കൈകാലുകള്‍ നീട്ടാ-
നെന്തുമാത്രം പണിയണം!

18)സ്വന്തമായിക്കഴിഞ്ഞെന്നാല്‍
എന്താകിലും മടുത്തീടും
ചന്തമാര്‍ന്ന പൂവിന്‍ സു-
ഗന്ധവും വിരക്തിയാകാം.

19)അപമാനം സഹിക്കവേ യാ-
അപമാനിതന്‍ കാട്ടും ക്ഷമ
അനര്‍ഘത്വമാം മഹത്വത്തിന്‍
അയാളമൊന്നതു നൂനം.

20)അന്യവീട്ടിലെ യൂണിന്നാ-
യെന്നുമെന്നും ഗമിപ്പോര്‍ക്ക്
മാന്യതയ്ക്കു ഭവിക്കുന്ന
ശൂന്യതയ്ക്കു കണക്കില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക